Flash News

ഗോദ്റെജ് പ്രോപര്‍ട്ടീസും ആസ്തി വില്‍പനക്കൊരുങ്ങുന്നു

October 1, 2015 , admin

godrej-propertiesമുംബൈ: ലീല ഗ്രൂപ്പിന് പിന്നാലെ ഗോദ്റെജ് പ്രോപര്‍ട്ടീസും ആസ്തി വില്‍പനക്കൊരുങ്ങുന്നു. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ 4.35 ലക്ഷം സ്ക്വയര്‍ ഫീറ്റ് ഓഫിസ് ഇടമാണ് വില്‍പന നടത്തുന്നത്. 14,79 കോടി രൂപക്കാണ് വില്‍പന. ഇത് വാങ്ങുന്നയാളെ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഫാര്‍മ കമ്പനിയായ ആബെട്ട് ഇന്ത്യക്കാണ് കൈമാറ്റമെന്നാണ് സൂചന.

ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ വാണിജ്യാവശ്യത്തിനായുള്ള 13 ലക്ഷം സ്ക്വയര്‍ ഫീറ്റ് ഓഫിസ് ഇടമാണ് ഗോദ്റെജിനുള്ളത്. ജെറ്റ് എയര്‍വേസുമായി ചേര്‍ന്നാണ് കമ്പനി ഇത് നിര്‍മിച്ചത്. 2016 മധ്യത്തോടെ ഇത് പൂര്‍ണമായും വില്‍പന നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഈ വില്‍പന ഏറെ സഹായകരമാകുമെന്ന് ഗോദ്റെജ് പ്രോപര്‍ട്ടീസ് എം.ഡിയും സി.ഇ.ഒയുമായ പിറോജ്ഷാ ഗോദ്റെജ് പറഞ്ഞു.

സാമ്പത്തിക ബാധ്യത ഇല്ലാതാക്കാനായി അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ കമ്പനി 2000 കോടിയുടെ ആസ്തി വില്‍പന നടത്തുമെന്ന് പിറോജ്ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. 2015 മാര്‍ച്ചുവരെ കമ്പനിക്ക് 2,764 കോടിയുടെ കടമാണുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top