ന്യൂയോര്‍ക്ക്: സഫോക്ക് കൗണ്ടി കമ്മ്യൂണിറ്റി കോളജ് വിദ്യാര്‍ഥി അനില്‍ ജോണ്‍, (18), വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാവിലെ ഒന്‍പതരയൊടെ ബ്രന്റ് വുഡില്വച്ചായിരുന്നു സംഭവം. രാവിലെ കോളേജിലെ പാര്‍ക്കിംഗ് ലോട്ടില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ അനിലിന്റെ ഹ്യണ്ടയ് സോണറ്റ കാറില്‍ മറ്റൊരു വാഹനം ഇടിച്ച ശേഷം കടന്നു കളഞ്ഞതിനെ തുടര്‍ന്ന് കാര്‍ സൈഡില്‍ നിര്‍ത്തി പുറത്തിറങ്ങി നോക്കിയ അനിലിനെ തോമസ് സ്റ്റേപ്പിള്ട്ടന്റെ ഫൊര്ഡ് കാര്‍ വന്നിടിക്കുകയായിരുന്നു. അനില്‍ സംഭവ സ്ഥലത്തു മരിച്ചു. സ്റ്റേപ്പിള്ട്ടണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഐസ് ലിപ്പില്‍ താമസിക്കുന്ന അടൂര്‍ കടമ്പനാട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവക അംഗമായ പണന്റയ്യത്തു പുത്തന്‍വീട്ടില്‍ ബെന്നി ജോണിന്റെയും, സാനിയയുടെയും ഇളയ മകനാണു അനില്‍. അനിഷയാണ് സഹോദരി.
ഹൈസ്കുളില് മികച്ച ബാസ്കറ്റ് ബോള്‍ താരമായിരുന്നു അനില്‍. ഇത്രയും സല്‍സ്വഭാവിയായ കുട്ടിയെ കണ്ടിട്ടില്ല എന്നാണു ഐസ് ലിപ്പ് ഹൈസ്കൂളിലെ കോച്ച് ജേമി ലിഞ്ച് പറഞ്ഞത്. ഒട്ടേറെ പേരെ സ്വാധീനിച്ച വ്യക്തിത്വം. എന്താണു സംഭവിച്ചതെന്നു വിശസിക്കാനാവുന്നില്ല -ലിഞ്ച് പറഞ്ഞു.
കോളജില്‍ എഞ്ചിനിയറിംഗും കമ്പ്യുട്ടര്‍ സയന്‍സുമാണ് അനില്‍ പഠിച്ചിരുന്നത്. ലോംഗ് ഐലന്റ് സെന്റ് തോമസ് മലങ്കര ഒര്‍ത്തഡോക്സ് ഇടവക അംഗമായിരുന്നു.
പൊതുദര്‍ശനം: Thursday, October 8, 2015 2 PM to 4 PM and 5 PM to 9 PM at St. Thomas Malankara Orthodox Church of Long Island, located at 110 Schoolhouse Road, Levittown, NY 11756. Friday, October 9, 2015
കൂടുതല്‍ വിവരങ്ങള്‍ക്ക് : Very Rev. Dr. Yohannan Sankarathil Cor-Episcopa: 516 850 9213, Cherian Abraham (Secretary) 516 547 8542.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply