Flash News

കനത്ത സുരക്ഷയില്‍ ബീഹാറില്‍ വോട്ടിംഗ് ആരംഭിച്ചു

October 12, 2015 , admin

vote2കേന്ദ്ര സേനയുടെ കനത്ത സുരക്ഷയില്‍ ബീഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. പല ബൂത്തുകള്‍ക്ക് മുന്നിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ പ്രത്യക്ഷമായിട്ടുണ്ടെങ്കിലും ചില ബൂത്തുകളില്‍ ആളുകള്‍ എത്തി തുടങ്ങുന്നതേയുള്ളു. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമയമെങ്കിലും മാവോയിസ്റ്റ് മേഖലകളില്‍ നാലുമണിയോടെ വോട്ടെടുപ്പ് അവസാനിക്കും.

സംസ്ഥാനത്തെ 49 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ ജനം വിധിയെഴുതുന്നത്. പത്ത് ജില്ലകളിലായുള്ള 49 മണ്ഡലങ്ങളില്‍ നിന്ന് 583 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 1,35,72,339 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ബിജെപി (27), ജെഡിയു (24), ആര്‍ജെഡി (17), എല്‍ജെപി (13), കോണ്‍ഗ്രസ് (8), ബിഎസ്‌പി (41), ആര്‍എല്‍എസ്‌പി (6), എച്ച്‌എഎം (3), സിപിഐ (25), സിപിഎം (12) എന്നിങ്ങനെയാണ് വിവിധ കക്ഷികള്‍ സ്‌ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളത്.

49 മണ്ഡലങ്ങളിലെ 13,212 പോളിംഗ് സ്‌റ്റേഷനുകളിലും കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അര്‍ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഉദ്യോഗസ്‌ഥരെയാണ് സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്. ഡ്രോണ്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. നവംബര്‍ അഞ്ചിനാണ് അഞ്ചുഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ് സമാപിക്കുക. നവംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top