Flash News

സാന്‍ തോം കലാകേന്ദ്ര അവതരിപ്പിക്കുന്ന സ്നേഹ സ്പര്‍ശം ഒക്ടോബര്‍ 24-ാം തിയ്യതി ശനിയാഴ്ച

October 21, 2015 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്

IMG_0612ഡിട്രോയിറ്റ്: സെന്റ്‌ തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ തിരുന്നാളിന്റെ ഭാഗമായി ഒക്ടോബര്‍ 23, 24, 25 ദിവസങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി 24-ാം തീയതി ശനിയാഴ്ച്ച സാന്‍ തോം കലാകേന്ദ്ര അവതരിപ്പിക്കുന്ന സ്നേഹസ്പര്‍ശം എന്ന ആക്‌ഷന്‍ ത്രില്ലര്‍ സ്റ്റേയ്ജ് ഷോയാണു കലാപരിപാടികളിലെ ഏറ്റവും വലിയ ആകർഷണം. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിലെ ആത്മ സംഘര്‍ഷങ്ങളുടേയും ചെറു തമാശകളുടേയും നേര്‍ക്കാഴ്ച്ചയായിരിക്കും സ്നേഹ സ്പർശമെന്നു സംവിധായകന്‍ പ്രിമസ് ജോണ്‍ പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി കഴിഞ്ഞ ഒന്നര മാസമായി കഠിന പ്രയത്നത്തിലാണ് ക്രൂ എന്നും അദ്ദേഹം പറഞ്ഞു.

ഡിട്രോയിറ്റില്‍ ഇതുവരെ അക്വാ വിവ, യാത്ര, നളചരിതം തുടങ്ങി വിവിധ ഹിറ്റ്‌ നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് പ്രിമസ്. സ്നേഹസ്പർശത്തിന്റെ കഥാ, തിരക്കഥ എഴുതിയിരിക്കുന്നത്, പ്രശസ്ത തിരക്കഥ കൃത്ത് തോമസ് തോപ്പിക്കുടിയാണു. സംഗീതവും റെക്കാർഡിംഗും ചെയ്തിരിക്കുന്നത് സൈജാന്‍ കണിയോടിക്കലും, ഡബ്ബിംഗ് ഫാ: റോയ് മൂലേച്ചലിലും, അജിത്‌ അയ്യമ്പിള്ളിയും, സ്റ്റേയ്ജ് ലൈറ്റ് ജെയ്സണ്‍ തുരുത്തേലും, സ്റ്റേയ്ജ് ആര്‍ട്ട് ബ്രാൻഡ്സ് ആലുവയുമാണു ചെയ്തിരിക്കുന്നത്.

ഷിബു മാത്യൂസ്, സൈജാന്‍ കണിയോടിക്കല്‍, പ്രിമസ് ജോണ്‍, മാത്യൂ വര്‍ഗീസ്, ഓസ്ബോണ്‍ ഡേവിഡ്, സോഫിയ വര്‍ഗീസ്, ലീസാ മാത്യൂ, വര്‍ക്കി ഫ്രാന്‍സിസ്, ആന്‍സി ജെയിംസ്, ലിബിന്‍ ജോണ്‍, ജെയിംസ് വര്‍ഗീസ്‌, തോമസ് വര്‍ഗീസ്, അഭിലാഷ് പോള്‍, എബിന്‍ ജോ, പ്രിയങ്ക തച്ചില്‍ എന്നിവരാണ് അഭിനേതാക്കള്‍.

ഒക്ടോബര്‍ 24-ാം തീയതി ശനിയാഴ്ച്ച വൈകിട്ട് 6:30-ക്ക് ദേവാലയത്തില്‍ പുതുതായി പണികഴിപ്പിച്ച സാന്‍ തോം ഓഡിറ്റോറിയത്തില്‍ (പാരിഷ് ഹാള്‍) വച്ചാണ് പരിപാടികള്‍ അരങ്ങേറുന്നത്.

ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍ തോമസ് & മേരി കർത്തനാള്‍, ജേക്കബ് & സെലിന്‍ ജേക്കബ്, ജെയിംസ് & ആൻസി വർഗീസ്, സൈജാന്‍ & മിനി കണിയോടിക്കല്‍ എന്നിവരാണ്. മിഷിഗണിലെ മലയാളി പൗര സമൂഹത്തെ തിരുന്നാളിലേക്കു ഫാ: റോയ് മൂലേച്ചലിലും സംഘവും സ്വാഗതം ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top