Flash News

ആളൊരുങ്ങി! അരങ്ങൊരുങ്ങി! മലയാള സാഹിത്യകാരന്മാര്‍ ഡാലസിലേക്ക്

October 21, 2015 , ജയിന്‍ മുണ്ടയ്ക്കല്‍

unnamedഡാലസ്: ലിറ്റററി അസോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (‘ലാന’)യുടെ 2015-ലെ ദേശിയ കണ്‍വെന്‍ഷന്‍ ഡാലസിലുള്ള ഏട്രിയം ഹോട്ടല്‍ & സ്യൂട്ട്സില്‍ (ഓ. വി. വിജയന്‍ നഗറില്‍) വെച്ച് ഒക്ടോബര്‍ 30, 31, നവംബര്‍ 1 തീയതികളില്‍ നടത്തുന്നതാണ്. വടക്കേ അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ വിവിധ സംഘടനകളുടെ ദേശിയ കൂട്ടായ്മയാണ് ‘ലാന.’ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഡാലസില്‍ വച്ചുള്ള കണ്‍വെന്‍ഷന്‍ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടും കലാ പരിപാടികളുടെ മികവുകൊണ്ടും ശ്രദ്ധേയമായിരിക്കും. കവിതാ സെമിനാര്‍, കാവ്യ സന്ധ്യ, സാഹിത്യ സെമിനാര്‍, നോവല്‍ ചര്‍ച്ച, മാധ്യമ സെമിനാര്‍, ചെറുകഥാ ശില്പശാല, പൊതു സമ്മേളനങ്ങള്‍ എന്നിവ കണ്‍വെന്‍ഷനെ ആകര്‍ഷകമാക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് ഞായറാഴ്ച, വിവിധ കലാപരിപാടികളോടെ ആഘോഷിക്കും. അന്നേദിവസം, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ ഓര്‍മ്മയ്ക്കായുള്ള മ്യൂസിയവും ഡാലസ് പട്ടണവും വിശദമായി കാണുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

കണ്‍വെന്‍ഷന്‍റെ മുഖ്യാതിഥിയായ പ്രമുഖ സാഹിത്യകാരന്‍ ബെന്യാമിന്‍ ഡാലസില്‍ എത്തിക്കഴിഞ്ഞു. കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ചിക്കാഗോയില്‍ നിന്നുള്ള ഷാജന്‍ ആനിത്തോട്ടം പ്രസിഡന്റായും, ഡാലസില്‍ നിന്നുള്ള ജോസ് ഓച്ചാലില്‍ സെക്രട്ടറിയായും, ന്യൂയോര്‍ക്കില്‍നിന്നുള്ള ജെ. മാത്യൂസ്‌ ഖജാന്‍ജിയായുമുള്ള ‘ലാന’ നാഷണല്‍ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്‌. ഡാലസില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ‘കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ്'(കെ.എല്‍.എസ്.) ആണ് ഈ വര്‍ഷത്തെ ‘ലാന’ കണ്‍വെന്‍ഷന് ആതിഥേയത്വം വഹിക്കുന്നത്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് ചുവടെ ചേര്‍ക്കുന്നു.

Dear LANA Members and Well Wishers,

It is my great pleasure to invite all of you to DALLAS, TEXAS  for the LANA  2015 National Convention. Meetings which will be held at Atrium Hotel & Suites DFW Airport, 4600 W. Airport Freeway, Irving, TX 75062 from OCTOBER 30th to NOVEMBER 1st.

Our Chief Guest will be Mr.BENNYAMIN,   the famous Novelist and the Short Story Writer from Kerala. We will be having many more Literary personals and Writers from all over North America and Canada. We are just about one week away from the big event, please book your flight tickets as well as hotel accommodations as early as possible.  For your convinience the hotel we picked is conveniently located near by the DFW airport with free pick up and drop off services with the room price of $69.00.  Please note that our meetings and accomadation will be at the same Hotel .

 www.AtriumHotelandSuites.comPlease click the link to see more details about the Hotel. Hotel Phone number is Tel: +1(972)513-0800 and mentioned the word LANA for special rate.

We would like to have all our  LANA  members, Writers, Readers and other literary enthusiast to join us and make this event  a big success.  Please let us know by an email or a phone call if you are able to attend.  If you have any questions and concerns please feel free to  call one of us officials.

For the LANA DALLAS CONVENTION COMMITTEE!

Jose Ochalil

LANA Secretary and Convention Chairman – 469 363 5642

Abraham Theckemuri –  469 222 5521

Joseph Nambimadam –  214 564 9371

Abraham Thomas –  214 328 2438

C.V.George –  214 675 6433

Josen George – 469 767 3208

Siju George –  214 282 7458

Shaji Mathew –  214 620 6442

Meenu Elizabeth – 214 620 6340


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top