Flash News

സാഹിത്യത്തിലെ സാംസ്‌കാരിക ഫാസിസ്റ്റുകള്‍ (കാരൂര്‍ സോമന്‍, ചാരുംമൂട്‌)

October 21, 2015 , കാരൂര്‍ സോമന്‍, ചാരുംമൂട്‌)

karoor titleമഹത്തായ നമ്മുടെ സാഹിത്യ-സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഉള്ളറകളിലേക്ക്‌ കടന്നു ചെന്നാല്‍ ഭാഷയുടെ മുഖമുദ്രകള്‍ കാലത്തിന്റെ മടിത്തട്ടില്‍ മുഖംമൂടിയണിഞ്ഞു കിടക്കുന്നതായി തോന്നും. ഇന്‍ഡ്യയുടെ പല ഭാഗങ്ങളിലും വേട്ടയാടപ്പെട്ട മൃഗങ്ങളെപോലെ സാഹിത്യകാരന്‍മാര്‍, കവികള്‍, എഴുത്തുകാര്‍ വെടിയേറ്റും, വെട്ടേറ്റും പിടഞ്ഞു മരിക്കുന്നു. അവര്‍ക്ക്‌ എഴുതാന്‍പോലും സ്വാതന്ത്ര്യമില്ലാത്ത ഒരു ഫ്യൂഡല്‍ വ്യവസ്ഥിതി നിലവില്‍ വരുന്നു. എന്തുകൊണ്ടാണ്‌ കേന്ദ്രസാഹിത്യ അക്കാദമി ചെയര്‍മാന്‍ ഈ കാട്ടാളന്‍മാര്‍ക്കെതിരെ രംഗത്ത്‌ വരാത്തത്‌? കണ്ണുതുറക്കാത്ത ദൈവങ്ങളെപ്പോലെയിരിക്കുന്നത്‌. തൊണ്ടവരണ്ടുപോയോ? ഡോ:രാധാകൃഷ്‌ണന്റെ വാക്കുകള്‍ ഒന്നോര്‍ക്കുന്നത്‌ നല്ലതാണ്‌. കേന്ദ്രസാഹിത്യ അക്കാദമി ഇന്‍ഡ്യയുടെ ആത്മാവാണ്‌. എന്ന്‌ പറഞ്ഞാല്‍ ഈശ്വരന്‍. ഓരോ ദേശത്തും ഈ ആത്മാവില്‍ ജീവിക്കുന്നവരാണ്‌ അവിടുത്തെ സര്‍ഗ്ഗധനരായ എഴുത്തുകാര്‍. നമ്മുടെ ജാതിമതങ്ങള്‍ക്ക്‌ വളരാന്‍ വളരെ വളക്കൂറുള്ള മണ്ണാണ്‌ Karoor Soman with ex-PM Narasimga Rao and  Dr.K.M.Georgeഇന്‍ഡ്യയുടേത്‌. എഴുത്തുകാര്‍ ഇവര്‍ക്ക്‌ അടിമപ്പണി ചെയ്യുന്നവരല്ല. അവര്‍ അന്ധവിശ്വാസങ്ങളെ, ആചാരങ്ങളെ വളമിട്ടു വളര്‍ത്താറില്ല. ഈശ്വരന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിക്കുന്ന മത-രാഷ്‌ട്രീയക്കാരുടെ ജീര്‍ണ്ണിച്ച സംസ്‌ക്കാരത്തെ ശക്തമായ ഭാഷയില്‍ എതിര്‍ക്കുന്നവരാണ്‌. കണ്ണീരിന്റെ നനവും പുഞ്ചിരിയും പ്രണയവും മാത്രമല്ല ഇടിയേറ്റ്‌ പിടയുന്നവന്റെ നൊമ്പരവും, അനീതി, അധര്‍മ്മം അങ്ങനെ സമൂഹത്തിലെ എല്ലാ തിന്മയുടെ ശക്തികള്‍ക്കെതിരെ അവര്‍ പ്രതികരിക്കുന്നു. ചരിത്രത്താളുകളില്‍ വിപ്ലവങ്ങള്‍ സൃഷ്‌ടിച്ചിട്ടുള്ള എഴുത്തുകാര്‍ മഹത്തായ ഒരു സാംസ്‌കാരിക അടിത്തറ ഓരോരോ ദേശങ്ങളില്‍ സൃഷ്‌ടിച്ചിട്ടുള്ളവരാണ്‌. അവരുടെ കൃതികളെന്നും സമൂഹത്തിന്റെ മുതല്‍ക്കൂട്ടാണ്‌. സമൂഹത്തില്‍ സ്‌നേഹവും സാഹോദര്യവും സമത്വവും ഉണ്ടാകണമെന്നാണ്‌ അവരുടെ ആഗ്രഹം. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ആരുടെ മുന്നിലും കുമ്പിട്ടു നില്‍ക്കാനും ജനങ്ങളെ വിഘടിപ്പിക്കാനും അവര്‍ പോകാറില്ല. കേവലം വേഷവിധാനം നടത്തുന്ന ഒരു നടനല്ല സര്‍ഗ്ഗധനരായ എഴുത്തുകാര്‍. അവരെ ആരെങ്കിലും അവാര്‍ഡ്‌ കൊടുത്തും പദവി കൊടുത്തും ഏതെങ്കിലും പ്രത്യയശാസ്‌ത്രത്തിലോ വേലിക്കുള്ളിലോ തളയ്‌ക്കാന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ നിന്നുകൊടുക്കാറില്ല. അങ്ങനെയല്ലങ്കില്‍ അവരെ വെടിവെച്ചു കൊല്ലുക, വധിക്കുക, ആക്രമിക്കുക ഇതാണ്‌ ഇന്നത്തെ വര്‍ഗ്ഗീയവാദികളുടെ ലക്ഷ്യം. ഈ കാട്ടാളന്‍മാരെ നേരിടുന്നതില്‍ ഉന്നത പദവികള്‍ വഹിക്കുന്ന പലരും പരാജയപ്പെട്ടതുകൊണ്ടാണ്‌ മലയാളത്തിലെയും മറ്റു പല ഭാഷകളിലേയും സര്‍ഗ്ഗധനരായ പ്രതിഭകളുടെ മനസ്സ്‌ തിളച്ചുമറിഞ്ഞത്‌. അവാര്‍ഡ്‌ മടക്കികൊടുക്കാനും അക്കാദമി അംഗത്വം രാജിവെക്കാനും തയ്യാറായത്‌. ജീവിച്ചിരിക്കുന്ന എഴുത്തുകാര്‍ക്ക്‌ കടുത്ത നിരാശയും ഭാരവുമുണ്ട്‌. ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാകേണ്ടതാണ്‌. വളരെ ചാരിതാര്‍ത്ഥ്യത്തോടെയാണ്‌ ഭാഷാ സ്‌നേഹികള്‍ ഇതിനെ കാണുന്നത്‌. എഴുത്തുകാരന്‍ ആരുടെയും ദാസന്‍മാരല്ല. യജമാനന്‍മാര്‍ തന്നെയാണ.്‌ ഉരിയാടിയാല്‍ വയര്‍ നിറയില്ലെന്ന്‌ കരുതുന്ന ധാരാളം പേര്‍ ഈ കൂട്ടത്തിലുണ്ട്‌. അതിന്റെ ഔന്നത്യം പലരും മനസ്സിലാക്കുന്നുണ്ട്‌. ഇവരൊക്കെ ആര്‍ജ്ജിച്ചിരിക്കേണ്ട ചില സാമൂഹ്യബോധവും നീതിബോധവുമില്ലേ? സിംഹങ്ങള്‍ ഗര്‍ജ്ജിച്ചിരുന്ന മുറികളില്‍ നിന്ന്‌ ഇപ്പോള്‍ കേള്‍ക്കുന്നത്‌ കുറുക്കന്‍മാര്‍ ഓലിയിടുന്ന ശബ്‌ദമാണോ?

ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലുള്ളവര്‍ കൊല്ലപ്പെട്ടാല്‍ ചോദ്യങ്ങള്‍, ബന്ദുകള്‍, ബഹുജനറാലി മുതലായവ കേരളത്തില്‍ കാണാറുണ്ട്‌. ഒരു ഭാഷയുടെ കരുത്തും അഭിമാനവുമായ സര്‍ഗ്ഗധനരായ എഴുത്തുകാരെ കൊല്ലുമ്പോള്‍ നമ്മുടെ കേന്ദ്രസാഹിത്യ അക്കാദി അദ്ധ്യക്ഷ്യന്‍ അവിടെ അധികാരത്തിന്റെ അപ്പക്കഷ്‌ണവും ഭക്ഷിച്ച്‌, മദ്യ-മദോത്സുകരായി കഴിയുകയാണ്‌. ഇവിടെയാണ്‌ ചിലരൊക്കെ ആവാഹിച്ചെടുക്കുന്ന അവാര്‍ഡുകളും പദവികളും ചോദ്യം ചെയ്യപ്പെടുന്നത്‌. ജാതിമത-അധികാര ജന്മിമാരിലൂടെ കടന്നുവന്നവര്‍ക്ക്‌ മേലാളന്‍മാര്‍ക്കെതിരെ ശബ്‌ദിക്കാന്‍ നാവുയരില്ല. അവിടെയും ആസൂത്രിതമായ ഒരു ഗൂഢാലോചനയുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഈ പ്രസ്ഥാനത്തിന്റെ പുരോഗതി ആഗ്രഹിച്ചിരുന്നുവെങ്കില്‍ എഴുത്തുകാരെ കൊന്നൊടുക്കുന്നതിന്റെ ്‌ പേരില്‍ ധാര്‍മ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത രാജിവെച്ച്‌ പുറത്തു പോകുമായിരുന്നു. കുറ്റിയില്‍ പിടിച്ചിരുന്നു കുടത്തില്‍വെച്ച വിളക്കുപോലെ കിട്ടിക്കൊണ്ടിരിക്കുന്ന അവാര്‍ഡുകള്‍ പദവികള്‍ എങ്ങനെ ഉപേക്ഷിക്കും. ആശാന്‍ പിഴച്ചാല്‍ ഏത്തമില്ലെന്നല്ലേ? വാല്‍മീകിയുടെയും വ്യാസന്റെയും കാളിദാസന്റെയും ടാഗോറിന്റെയും കീര്‍ത്തി എനിക്കും കിട്ടട്ടെ എന്നാണ്‌ ഭാവമെങ്കില്‍ അതിന്‌ ശ്രീരാമനാകണം അല്ലാതെ രാവണനാകരുത്‌. പതിനാലാം നൂറ്റാണ്ടില്‍ ചീരാമനെഴുതിയ ?രാമചരിത?മാണ്‌ മലയാളത്തിലെ ആദ്യത്തെ കാവ്യസൃഷ്‌ടിയായി അറിയപ്പെടുന്നത്‌. രാമചരിതത്തില്‍ വര്‍ണ്ണിക്കുന്ന നീതിയും അനീതിമായിട്ടുള്ള Karoor Soman with Thakaziപോരാട്ടത്തില്‍ വിജയിക്കുന്നത്‌ ശ്രീരാമനാണ്‌. അങ്ങനെയാണദ്ദേഹം നമ്മുടെ ആരാധ്യപുരുഷനാകുന്നത്‌. നമ്മുടെ പൂര്‍വ്വികരായ എഴുത്തുകാരൊക്കെ അന്ധകാരശക്തികളോടെ ഏറ്റുമുട്ടി ത്യാഗങ്ങളും കഷ്‌ടതകളും സഹിച്ച്‌ മുന്നേറിയവരാണ്‌. വാല്‌മീകി മഹര്‍ഷി കൊന്നുതള്ളിയ കാട്ടാളന്റെ വേഷം കെട്ടാന്‍ അവര്‍ക്കാകില്ല. തകഴിക്ക്‌ ജ്ഞാനപീഠം കിട്ടുമ്പോള്‍ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ ഡല്‍ഹികേരള ഹൗസില്‍ ഒരു അനുമോദന മീറ്റിംഗ്‌ സംഘടിപ്പിച്ചു. അദ്ധ്യക്ഷനായി വന്നത്‌ ഗവര്‍ണ്ണറായിരുന്ന വക്കം പുരുഷോത്തമനാണ്‌. കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തകരെല്ലാമുണ്ടായിരുന്നു. ഡോ. കെ.എം.ജോര്‍ജ്ജായിരുന്നു കേരളത്തില്‍ നിന്നുള്ള അക്കാദമി സെക്രട്ടറി. തകഴിയും, കെ.എം.ജോര്‍ജ്ജും എനിക്ക്‌ ഗുരുതുല്യരാണ്‌. മണ്ടിഹൗസില്‍ നടക്കുന്ന മിക്ക പരിപാടികളിലും അദ്ദേഹം എന്നെ ക്ഷണിക്കുമായിരുന്നു. അങ്ങനെ ഇതിലും പങ്കെടുത്തു. തകഴിയെ വേദിയിലിരുത്തി കരുണാകരന്‍ വാനോളം പുകഴ്‌ത്തി. ആ കൂട്ടത്തില്‍ പറഞ്ഞ ഒരു കാര്യം ?തകഴിച്ചേട്ടനെ ഒരു തരത്തിലും എനിക്ക്‌ സഹായിക്കാന്‍ കഴിഞ്ഞിട്ടില്ല?. പുഞ്ചിരിയുടെ നിറകുടമായ കരുണാകരന്‌ പുഞ്ചിരിക്കാത്ത തകഴി കൊടുത്ത മറുപടി ?ഞാനാരോടും സഹായം എഴുത്തുകാര്യത്തില്‍ ചോദിക്കാറില്ല. ഇതല്ലാതെ എത്രയോ നീറുന്ന പ്രശ്‌നങ്ങള്‍ സമൂഹത്തിലുണ്ട്‌.? അഹങ്കാരികളായ അധികാരികളോടും ജന്മി പൗരോഹിത്യ മുതലാളിവര്‍ഗ്ഗത്തോടും ഒരു നിര്‍ണ്ണായക ശക്തിയായി നിന്ന്‌ പോരടിക്കുന്ന എഴുത്തുകാരന്‍ ഈ കൂട്ടരുടെ പടുകുഴിയില്‍ വീഴില്ലെന്ന്‌ അത്‌ കേട്ടിരുന്നവര്‍ക്ക്‌ മനസ്സിലായി കാണും. അന്നത്തെ സാഹിത്യ സൃഷ്‌ടികള്‍ ഇന്നുണ്ടോ? ചോദ്യം ചെയ്യലുണ്ടോ? പ്രതിഷേധമുണ്ടോ? വേദനിക്കുന്നവനൊപ്പം എത്ര എഴുത്തുകാരുണ്ട്‌? ഇന്നത്തെ എഴുത്തുകാരന്‍ ആരുടെ ഭാഗത്താണ്‌. ശ്രീരാമനൊപ്പമോ അതോ രാവണന്‍മാര്‍ക്കൊപ്പമോ?

ഇന്ന്‌ ഇന്‍ഡ്യയിലെ സാഹിത്യ-സാംസ്‌കാരിക-കലാരംഗങ്ങളില്‍ ഇന്‍ഡ്യയിലെ കുത്തഴിഞ്ഞ രാഷ്‌ട്രീയ-മതശക്തികള്‍ ആധിപത്യം ഉറപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ സ്വാധീ ന അധികാരവലയത്തിലൂടെയാണ്‌ പല രാഷ്‌ട്രീയമത പ്രമാണിമാരെയും ഈ പവിത്ര സ്ഥാപനങ്ങളില്‍ കുടിയിരുത്തുന്നത്‌. പേരിനുവേണ്ടി ചില സര്‍ഗ്ഗപ്രതിഭകളുള്ള എഴുത്തുകാരും ആ കൂട്ടത്തിലുണ്ട്‌. ഇന്ന്‌ ഇവിടെയെല്ലാം വിറ്റഴിക്കുന്നത്‌ കമ്പോള സാഹിത്യമാണ്‌. ഈ കമ്പോള സംസ്‌കാരത്തിന്റെ ഏറീയ ഗുണവും ലഭിക്കുന്നത്‌ ഇതിലുള്ളവര്‍ക്കും അവരെ ചുറ്റിപ്പറ്റി നില്‌ക്കുന്ന സ്‌തുതിപാഠകര്‍ക്കുമാണ്‌. ഇതിലേക്ക്‌ നുഴഞ്ഞുകയറിവന്നവരുടെ സാഹിത്യ സംഭാവനകള്‍ ഒരിക്കലും വിലയിരുത്തപ്പെടാറില്ല. മറ്റൊരു സാഹിത്യകാരന്‍ അല്ലെങ്കില്‍ കവി അത്‌ നിശ്ശബ്‌ദം കണ്ട്‌ വായ്‌ മൂടിയിരിക്കും. അതിന്റെ കാരണം കിട്ടാനിരിക്കുന്ന അവാര്‍ഡും പദവിയും നഷ്‌ടപ്പെടുമെന്നുള്ള ഭയമാണ്‌. ഇത്‌ ഈ കൂട്ടരുടെ ദൗര്‍ബല്യമാണ്‌ കാണിക്കുന്നത്‌. ആ ഭയവും ആശങ്കയുമാണ്‌ എഴുത്തുകാരെ കൊല്ലുമ്പോള്‍ ഇപ്പോഴും ഇവര്‍ മൗനവ്രതമാചരിക്കുന്നത്‌. സത്യത്തിന്റേയും നീതിയുടെയും കെടാവിളക്കാണല്ലോ കലാ-സാഹിത്യ സംസ്‌കാരിക സ്ഥാപനങ്ങള്‍. ആങ്ങനെയെങ്കില്‍ ഇതിലുള്ളവരുടെ സാഹിത്യ സംഭാവനകളെപ്പറ്റി അഗാധമായ ഒരു പഠനം നടത്തേണ്ടതല്ലേ? ഒരു അവാര്‍ഡാണോ ഒരു ഭാഷയുടെ ഏറ്റവും വലിയ സമ്പത്ത്‌. യോഗ്യതയുള്ള എഴുത്തുകാരെ പുറത്ത്‌ നിര്‍ത്തി അയോഗ്യരായവരെ വാഴ്‌ത്തിപാടുന്ന ഈ സ്വജനപക്ഷപാതസങ്കൂചിത ചിന്തകള്‍ ജ്ഞനാപീഠം കിട്ടിയവര്‍ മുതല്‍ ഈ പ്രവണത കാണുന്നുണ്ട്‌. ഇത്‌ ഒരു പറ്റം ആള്‍ക്കാരുടെ കൈകളിലാണ്‌. ആരും ശബ്‌ദിക്കില്ല. ശബ്‌ദിച്ചാല്‍ നോട്ടപ്പുള്ളിയാണ്‌. ഈ പ്രവണത തുടങ്ങിയിട്ട്‌ നാളുകള്‍ ഏറെയായി. സാഹിത്യത്തെ ഭാഷയെ സജീവമായി സ്വദേശത്തും വിദേശത്തും നിലനിര്‍ത്തുന്നവരെ കറിവേപ്പിലപോലെയാണ്‌ വലിച്ചെറിയുന്നത്‌. അതിലൊന്നും ഇവര്‍ക്ക്‌ ഒരു കുറ്റബോധവുമില്ല. ഇങ്ങോട്ടുപോരട്ടെ അതാണ്‌ ഏകചിന്ത! അതാണു പലരും ഈ രംഗത്ത്‌ അടയിരിക്കുന്നത്‌. ഇവര്‍ക്ക്‌ എങ്ങനെയാണ്‌ ഇന്‍ഡ്യയിലുടനീളം ഭ്രാന്തമായി അലഞ്ഞു നടക്കുന്ന വര്‍ഗ്ഗീയ നായ്‌ക്കളെ പ്രതിരോധിക്കാന്‍ കഴിയുക? ഇങ്ങനെയുള്ള സാഹിത്യ ദത്തുപുത്രന്‍മാര്‍ക്ക്‌ ഒരു അവാര്‍ഡുകൂടി കൊടുത്താല്‍ മാദ്ധ്യമങ്ങള്‍ അത്‌ പാടിപുകഴ്‌ത്തിക്കൊള്ളും. നെല്ലും പതിരും കണ്ടെത്താന്‍ അവര്‍ക്ക്‌ സമയമില്ല. ശ്രേഷ്‌ടമായ കൃതികള്‍ ധാരാളമുണ്ടെങ്കിലും ഇതിലുള്ളവരുടെ കൃതികളാണ്‌ ഇതര ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെടുന്നത്‌. വിപണനതന്ത്രമറിയാവുന്ന പ്രസാദകര്‍ അതുപയോഗിക്കുന്നു. പുറത്ത്‌ നില്‌ക്കുന്ന എഴുത്തുകാരന്‍ എല്ലാം മൗനനൊമ്പരങ്ങളോടെ കണ്ടു നില്‌ക്കുന്നു. ഇതും സാഹിത്യലോകത്ത്‌ നടക്കുന്ന ഒരു പീഡനമാണ്‌. ഇനിയെങ്കിലും ഈ സ്ഥാപനങ്ങളില്‍ ഒരു പൊളിച്ചെഴുത്ത്‌ ആവശ്യമല്ലേ? ഭരണത്തിലുള്ളവര്‍ എപ്പോഴും പറയാറുണ്ടല്ലോ സമുദായ-മത സംഘടനകള്‍ രാഷ്‌ട്രീയത്തില്‍ എന്തിനാണ്‌ ഇടപെടുന്നത്‌? രാഷ്‌ട്രീയത്തിലുള്ള ഒരാള്‍ക്ക്‌ ഒരു പുരോഹിതനാകാനോ രാഷ്‌ട്രീയ തന്ത്ര-കുതന്ത്രങ്ങള്‍-അഴിമതി നടത്താനുള്ള സാമര്‍ത്ഥ്യം പുരോഹിതനോ അറിയില്ല. അങ്ങനെയെങ്കില്‍ ഇത്‌ എല്ലാ രംഗത്തും ബാധകമല്ലേ? ഈ സ്ഥാപനങ്ങളുടെ തലതൊട്ടപ്പന്‍മാരായി നിങ്ങള്‍ എന്തിനാണിരിക്കുന്നത്‌? എന്താണ്‌ നിങ്ങളുടെ സാഹിത്യസംഭവനകള്‍? ഇത്‌ എഴുത്തുകാര്‍ക്ക്‌ വിട്ടുകൊടുത്താല്‍ അവരൊക്കെ സ്വതന്ത്രരാകും ഈ സ്ഥാപനങ്ങള്‍ക്ക്‌ ശാപമോക്ഷമുണ്ടാവും. അവര്‍ യോഗ്യതയുള്ളവരെ തെരഞ്ഞെടുത്ത്‌ അധികാരസ്ഥാനങ്ങളില്‍ ഇരുത്തട്ടെ. അവാര്‍ഡുകള്‍ കൊടുക്കട്ടെ. ഇവിടെയും കാണുന്നത്‌ ഈ ജീര്‍ണ്ണിച്ച വ്യവസ്ഥിതിയുടെ ഇരട്ടമുഖമാണ്‌. കൊടിയുടെ നിറത്തില്‍, മതത്തിന്റെ മറവില്‍ എഴുത്തുകാരെ തരംതിരിച്ച്‌ തമ്മിലടിപ്പിക്കുക, അവര്‍ ഒരു കുടക്കീഴില്‍ അണി നിരക്കാന്‍ ഈ കൂട്ടര്‍ ആഗ്രഹിക്കുന്നില്ല. ഈ ആപത്ത്‌ മുന്നില്‍ കണ്ടുകൊണ്ടാണ്‌ ഇന്നത്തെ ഭരണാധികാരികള്‍ ഇവരെ വിലയ്‌ക്കെടുക്കുന്നത്‌. ഇത്‌ തകഴി, തോപ്പില്‍ഭാസി, വയലാര്‍, സര്‍ദാര്‍ കെ.എം.പണിക്കര്‍, എം.പി.പോള്‍, വള്ളത്തോള്‍, ചങ്ങമ്പുഴ, ആശാന്‍, മലയാറ്റൂര്‍, പൊന്‍കുന്നം വര്‍ക്കി, കെ.പി.കേശവമേനോന്‍, മുണ്ടശ്ശേരി ഇവരെപ്പോലുള്ളവരുടെ കാലത്ത്‌ നടപ്പില്ലായിരുന്നു. ഇന്ന്‌ ഇത്‌ എന്തുകൊണ്ട്‌ സംഭവിക്കുന്നുവെന്നുള്ളത്‌ സാഹിത്യ ലോകത്തുള്ളവര്‍ പ്രമാദമായി ചിന്തിക്കേണ്ട വിഷയമാണ്‌. ഇന്നാവശ്യം സാംസ്‌കാരിക സാഹിത്യ കൂട്ടായ്‌മയാണ്‌. എഴുത്തുകാരെ ക്രൂശിലേറ്റുന്ന സാംസ്‌കാരിക ഫാസിസ്റ്റുകളുടെ ചട്ടുകങ്ങളായി എഴുത്തുകാര്‍ മാറാതിരിക്കുക. സര്‍ക്കാരും മാധ്യമങ്ങളും വളര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ കൂട്ടര്‍ സര്‍ പദവി വലിച്ചെറിഞ്ഞ മഹാനായ രവീന്ദ്രനാഥ ടാഗോറിനെ ഒരു നിമിഷം ഓര്‍ക്കുന്നത്‌ നന്ന്‌.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top