Flash News

പാത്രിയര്‍ക്കീസ് ബാവക്ക് ഉജ്ജ്വല സ്വീകരണം നല്‍കുന്നു

October 22, 2015 , ബിജു ചെറിയാന്‍

PATRIARCH APHREM SECOND-3ന്യൂയോര്‍ക്ക്: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവക്ക് ഒക്ടോബര്‍ 23-ാം തിയ്യതി വെള്ളിയാഴ്ച ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റ് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്നേഹോഷ്മളമായ സ്വീകരണം നല്‍കുന്നു.

ആര്‍ക്കേഞ്ചല്‍ മൈക്കിള്‍ & സെന്റ് മിനാ കോപ്റ്റിക് ദേവാലയത്തില്‍ വെച്ച് വൈകുന്നേരം 5 മണിക്ക് നടത്തപ്പെടുന്ന വരവേല്പിലും വിരുന്നു സത്ക്കാരത്തിലും വിവിധ ക്രൈസ്തവ സഭാ പിതാക്കന്മാര്‍, ഇതര മതമേലധ്യക്ഷന്മാര്‍, സാമൂഹ്യ-സാംസ്ക്കാരിക-രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജാതിമതഭേദമന്യേ ഏവരേയും ഈ സ്വീകരണ സമ്മേളനത്തിലേക്ക് ഹൃദയപൂര്‍‌വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റവ. ഫാ. രാജന്‍ പീറ്റര്‍ ചെയര്‍മാനായും, മത്തായി കീണേലില്‍ ജനറല്‍ കണ്‍‌വീനറുമായുള്ള വിപുലമായ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

വിലാസം: Archangel Michael & St. Mena Coptic Church, 4095 Amboy Rd., Staten Island, NY 10308.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top