Flash News
സിസ്റ്റര്‍ അനുപമ; നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ ധീര വനിത   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചത് വടക്കേ ഇന്ത്യയിലെ അന്വേഷണങ്ങളില്‍   ****    റഫാല്‍ പുതിയ വഴിത്തിരിവില്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്   ****    അറസ്റ്റിനുശേഷം നെഞ്ചു വേദന; ഫ്രാങ്കോയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍   ****    കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****   

വാഹനാപകടത്തില്‍ മരിച്ച മീര തോമസിന്റെ സംസ്ക്കാരം ഒക്ടോബര്‍ 31 ശനിയാഴ്ച; പൊതുദര്‍ശനം ഇന്ന് (ഒക്ടോബര്‍ 30) വെള്ളിയാഴ്ച

October 30, 2015 , പി.പി. ചെറിയാന്‍

meera3

ഡാളസ്: വാഹനാപകടത്തില്‍ മരിച്ച മീര തോമസിന്റെ (21) സംസ്ക്കാര ചടങ്ങുകള്‍ ഒക്ടോബര്‍ 30, 31 തിയ്യതികളില്‍ ഡാളസില്‍ നടക്കും.

കരോള്‍ട്ടണില്‍ സ്ഥിരതാമസക്കാരായ തിരുവല്ല വളഞ്ഞവട്ടം പടിയറ പുത്തന്‍‌പുരയില്‍ സ്റ്റീഫന്‍ തോമസി (ബിജു)ന്റേയും രാമന്‍‌ചിറ തൂമ്പുങ്കല്‍ കുടുംബാംഗം റോസമ്മ (മണി)യുടേയും മൂത്ത മകളാണ് മീര. മെറിന്‍ തോമസ് ഏക സഹോദരിയാണ്. പഠനത്തില്‍ സമര്‍ത്ഥയായ മീര ടെക്സസ് A&M കോളേജില്‍ ഡോക്ടര്‍ ഓഫ്‌ ഫാര്‍മസി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു.

സ്റ്റേറ്റ് ഹൈവേ 21-നു സമീപം പെയ്ജില്‍ ഒക്ടോബര്‍ 23 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മീര സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ടെക്സസില്‍ വെള്ളിയാഴ്ച പെയ്ത കനത്ത മഴയില്‍ വാഹനങ്ങള്‍  റോഡില്‍ തെന്നിനീങ്ങി പല അപകടങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കരോള്‍ട്ടണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു മീര തോമസ്.

പൊതുദര്‍ശനം: ഒക്ടോബര്‍ 30 വെള്ളിയാഴ്ച വൈകീട്ട് 6:00 മണിക്ക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (1080 വെസ്റ്റ് ജാക്സണ്‍ റോഡ്, കരോള്‍ട്ടണ്‍).

സംസ്ക്കാര ശുശ്രൂഷ: ഒക്ടോബര്‍ 31 ശനിയാഴ്ച രാവിലെ 9:30 മുതല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍. തുടര്‍ന്ന് ഫര്‍ണോക്സ് സെമിത്തേരിയില്‍ സംസ്ക്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ 469 682 5487.

RELATED NEWS: മീരാ തോമസ്‌ (20) കാര്‍ അപകടത്തില്‍ മരണപ്പെട്ടു

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top