Flash News
പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് പുതിയ പേരിട്ട് സീതാറാം യച്ചൂരി; വ്യവസായികളായ മോദിമാര്‍ കോടിക്കണക്കിന് തട്ടിപ്പു നടത്തി രാജ്യം വിട്ടിട്ടും ഒന്നും മിണ്ടാത്ത മോദി ‘മൗനേന്ദ്ര മോദി’യാണെന്ന്   ****    മുന്തിരിവള്ളികളില്‍ ലാലേട്ടന്റെ പ്രണയാദ്രമായ അഭിനയമാണ് ഐമയോട് പ്രണയം തോന്നാന്‍ കാരണമെന്ന് കെവിന്‍   ****    പൊതുമാപ്പും നാലു ദിവസത്തെ അവധിയും; കുവൈറ്റ് എയര്‍പോര്‍ട്ടില്‍ തിരക്ക് വര്‍ദ്ധിച്ചു   ****    കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വാട്സ്‌ആപ്പ് ഗ്രൂപ്പിലുടെ ഷെയര്‍ ചെയ്ത അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു   ****    സിപിഐ‌എം പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ച് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചു   ****   

അന്തിക്കള്ളാരൊ കമഴ്ത്തിയ മത്ത്‌… (കവിത) വര്‍ഷിണി വിനോദിനി

October 19, 2017 , വര്‍ഷിണി വിനോദിനി

 

anthi banner1

ഇന്ന് നമുക്ക്‌ രാവുറങ്ങാമെന്നു
പറഞ്ഞ കണ്ണുകളില്‍
അന്തിക്കള്ളാരൊ കമഴ്ത്തിയ മത്ത്‌..
ഒരു കവിള്‍ ആര്‍ത്തിയാല്‍ മോന്തിക്കുടിച്ച്‌
പ്രണയം പിഴിഞ്ഞ്‌ ദാഹിക്കും
ചുണ്ടുകളിലൊപ്പി
അമ്പിളിത്തോണിയില്‍ തുഴഞ്ഞു തുടങ്ങിയതും
‘അരുത്‌ ‘, നീ തിരിഞ്ഞു നോക്കരുതെന്ന്
പരിചിത ശബ്ദങ്ങള്‍ ആര്‍ത്തു വിളിക്കുന്നു.

എവിടെ ജലരഹിത പാനീയമെന്ന്
ഉന്മാദ തീര്‍ത്ഥം പകര്‍ക്കും
രാവിനോട്‌ ചോദിച്ചതും
മുടിയിഴകള്‍ പകുത്ത നീല യാമിനി
കണ്ണുതുറിച്ച്‌ സ്വരമുയര്‍ത്തി അട്ടഹസിച്ചു,
“മുറിമൊഴിയും പാതിമിഴിയും
തുറക്കാത്തവളെ നിന്റെ
തലയ്ക്കകത്തും പുറത്തും ജര ബാധിച്ചിരിക്കുന്നു.
ഉന്മാദമൊ സംഭ്രമമൊ എന്തുമാകട്ടെ
കാട്ടുപോത്തിനെ വേട്ടയാടും
കുന്തമുനകള്‍ക്കിടയില്‍പ്പെടാതെ
ഒരു തുള്ളി സംഭാരം കാച്ചി കുടിക്കുക.”

തലയിളക്കി തോളനക്കി “ആ”എന്ന് മൂളി
ഒരു മുടുക്ക്‌ കണ്ണിറുക്കിയിറക്കീയെന്നു വരുത്തി
ഓര്‍മ്മകള്‍ നൊമ്പരങ്ങള്‍ വാരിപ്പുണര്‍ന്ന്
ശരറാന്തല്‍ കത്തിയമരുന്നതും നോക്കി
പിന്നെയും ഉമ്മറക്കോലായില്‍ കാത്തിരുന്നു.

വാലില്ലാ പല്ലിയും ചിറകറ്റ പാറ്റയും
മച്ചില്‍നിന്നെന്നെ സൂക്ഷ്മം നിരീക്ഷിക്കുന്നു
പാതിരാ നേരത്ത്‌ അന്തിക്കള്ളേന്തിയ
മുജ്ജന്മ സുകൃതങ്ങളെ കെട്ടണക്കുവാന്‍..

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top