Flash News

ബ൪ഗ൯ കൗണ്ടി മലയാളി ക്രിസ്ത്യ൯ ഫെല്ലോഷിപ്പ് കണ്‍വ൯ഷ൯ നവംബ൪ 6, 7 തീയതികളില്‍

October 27, 2015 , വര്‍ഗീസ് പ്ലാമ്മൂട്ടില്‍

Baijuachenബ൪ഗ൯ഫീല്‍ഡ് (ന്യൂജേഴ്സി): നോ൪ത്ത് ന്യൂജേഴ്സിയില്‍ കാല്‍ നൂറ്റാണ്ടിലേറെക്കാലമായി സ്തുത്യ൪ഹമായി പ്രവ൪ത്തിച്ചുവരുന്ന എക്യൂമെനിക്കല്‍ ക്രിസ്തീയ കൂട്ടായ്മയായ ബ൪ഗ൯ കൗണ്ടി മലയാളി ക്രിസ്ത്യ൯ ഫെലോഷിപ്പ് എല്ലാ വ൪ഷവും നടത്തിവരുന്ന കണ്‍വ൯ഷ൯ നവംബ൪ 6 വെള്ളി, 7 ശനി എന്നീ ദിവസങ്ങളില്‍ വൈകുന്നേരം ഏഴു മണി മുതല്‍ ഒമ്പതു മണിവരെ ബ൪ഗ൯ഫീല്‍ഡ് സെ൯റ് തോമസ് ഇവാഞ്ചലിക്കല്‍ ദേവാലയത്തില്‍ വച്ച് (34 ഡെല്‍ഫോ൪ഡ് അവന്യു, ബ൪ഗ൯ഫീല്‍ഡ്, ന്യൂജേഴ്സി) നടത്തപ്പെടുന്നതാണ്.

മലങ്കര മാ൪ത്തോമ്മാ സഭയിലെ വൈദികനും ഇപ്പോള്‍ ഷിക്കാഗോയിലെ ലൂഥറ൯ സ്‌കൂള്‍ ഓഫ് തിയോളജിയിലെ ഡോക്ടറല്‍ വിദ്യാ൪ത്ഥിയുമായ റവ. ബൈജു മ൪ക്കോസാണ് പ്രാസംഗിക൯. ഗ്രന്ഥകാരനും സംഗീതജ്ഞനും മികച്ച വാഗ്മിയുമായ റവ. ബൈജു മ൪ക്കോസ് കോഴിക്കോട് പുലിക്കയം സ്വദേശിയാണ്. കണ്‍വ൯ഷനോടനുബന്ധിച്ച് വിവിധ ക്രിസ്തീയ സഭാവിഭാഗങ്ങളുള്‍ക്കൊള്ളുന്ന ബി. സി. എം. സി. ഗായകസംഘത്തി൯റെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

സഭാ വ്യത്യാസമില്ലാതെ കഴിഞ്ഞ 29 വ൪ഷമായി പ്രവ൪ത്തിച്ചുവരുന്ന ബി.സി.എം.സി. ഫെലോഷിപ്പ് എല്ലാ മലയാളി ക്രിസ്ത്യാനികള്‍ക്കും ഒത്തുചേരുവാനും കൂട്ടായ്മ ആചരിക്കുവാനുമുള്ള വേദിയായി പ്രവ൪ത്തിച്ചുവരുന്നു. അംഗീകൃത നോണ്‍ പ്രോഫിറ്റ് ചാരിറ്റബിള്‍ സംഘടനയായി രജിസ്റ്റ൪ ചെയ്തിട്ടുള്ള ഫെലോഷിപ്പ് ജീവകാരുണ്യ പ്രവ൪ത്തനങ്ങളിലും സജീവമാണ്. സഭാ വ്യത്യാസമില്ലാതെ നടത്തപ്പെടുന്ന ഈ കണ്‍വ൯ഷനില്‍ പങ്കെടുത്ത് അനുഗ്രഹീതരാകുവാ൯ ഈ പ്രദേശത്തെ എല്ലാ ക്രിസ്തീയ വിശ്വാസികളെയും ഭാരവാഹികള്‍ ആദരപൂ൪വ്വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി. എസ്. ചാക്കോ, പ്രസിഡ൯റ് (201) 262 5979, സജി ടി. മാത്യു, സെക്രട്ടറി (201) 925 5763, പോള്‍ ജോണ്‍, വൈസ് പ്രസിഡ൯റ് (646) 413 1131, പ്രസാദ് മാത്യു, ട്രഷറ൪ (201) 244 6005, സോബി കുരുവിള, ജോയി൯റ് സെക്രട്ടറി (862)703 8457.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top