Flash News

ബീഹാറില്‍ നിതീഷ് സഖ്യത്തിന് മുന്‍തൂക്കമെന്ന് എക്സിറ്റ് പോള്‍

November 6, 2015 , സ്വന്തം ലേഖകന്‍

decision-2015ന്യൂഡല്‍ഹി: ബിഹാറില്‍ ജനതാദള്‍ -യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് സഖ്യത്തിന് മേല്‍ക്കോയ്മ ലഭിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടുമെന്ന് പ്രവചിച്ച ‘ടുഡെയ്സ് ചാണക്യ’ ബിഹാര്‍ തെരഞ്ഞെടുപ്പിലും ബി.ജെ.പി സഖ്യം വിജയിക്കുമെന്നാണ് പ്രവചിച്ചത്.

243 അംഗ നിയമസഭയില്‍ ബി.ജെ.പി 155, മഹാസഖ്യം 83, മറ്റുള്ളവര്‍ 5 എന്ന ക്രമത്തിലാണ് ചാണക്യയുടെ വിധിയെഴുത്ത്. എ.ബി.പി-നീല്‍സണ്‍ സര്‍വേ പക്ഷേ, ജനതാദള്‍-യുവിന് 130 സീറ്റ് പ്രവചിച്ചു. ബി.ജെ.പിക്ക് 108 സീറ്റും മറ്റുള്ളവര്‍ക്ക് അഞ്ചു സീറ്റും ലഭിക്കുമെന്ന് അവര്‍ പറയുന്നു. സീ വോട്ടര്‍ 122 സീറ്റാണ് മഹാസഖ്യത്തിന് നല്‍കിയത്. ബി.ജെ.പിക്ക് 111, മറ്റുള്ളവര്‍ക്ക് 10.

ബിഹാര്‍ തെരഞ്ഞെടുപ്പു ഫലം ഞായറാഴ്ചയാണ് പുറത്തുവരുന്നത്. മഹാസഖ്യം ജയിച്ചാല്‍ നിതീഷ് തന്നെയായിരിക്കും മുഖ്യമന്ത്രി. മഹാസഖ്യം 190 സീറ്റ് നേടുമെന്നും ബി.ജെ.പി സഖ്യത്തെ 40ല്‍ താഴെ സീറ്റിലേക്ക് ഒതുക്കുമെന്നും ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് പറഞ്ഞു. എന്നാല്‍, ചാണക്യയുടെ സര്‍വേ ശരിയാവുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top