Flash News

മാണിയുടെ നില പരുങ്ങലില്‍, രാജിക്ക് സമ്മര്‍ദമേറുന്നു

November 6, 2015 , സ്വന്തം ലേഖകന്‍

imagesകൊച്ചി: ബാര്‍ കോഴയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ ഭാഗത്തുനിന്ന് പരിധിവിട്ട ഇടപെടലുണ്ടായെന്ന ഹൈകോടതി പരാമര്‍ശം മന്ത്രി കെ.എം മാണിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കി. തിങ്കളാഴ്ച കേസില്‍ ഹൈകോടതിവിധി എതിരായാല്‍ മാണിക്ക് മന്ത്രിസ്ഥാനത്ത് തുടരാനാകാത്തവിധം രാഷ്ട്രീയസമ്മര്‍ദം ശക്തമാകും. കോണ്‍ഗ്രസിലെ പ്രബല വിഭാഗവും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ഒരു വിഭാഗവും മാണിയുടെ രാജിക്ക് സമ്മര്‍ദം ചെലുത്തുന്നുണ്ട്.

തിങ്കളാഴ്ച അന്തിമവിധി വരുന്നതോടെ മാണിക്കെതിരെ രംഗത്തുവരാനാണ് ജോസഫ് വിഭാഗം നേതാക്കളുടെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പുഫലം യു.ഡി.എഫിനും കേരള കോണ്‍ഗ്രസിനും അനുകൂലമായാല്‍ രാജിയില്‍നിന്ന് ഒഴിവാകാമെന്നാണ് മാണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും കണക്കുകൂട്ടല്‍. രാജിവെക്കേണ്ടിവന്നാല്‍, തനിക്കൊപ്പം മന്ത്രി ജോസഫിനെ കൂടി രാജിവെപ്പിച്ച് പുറത്തുനിന്ന് യു.ഡി.എഫിന് പിന്തുണ നല്‍കണമെന്ന അഭിപ്രായമാണ് മാണിക്കുള്ളത്.

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച കോടതി കേസ് തിങ്കളാഴ്ച വിശദ വാദം കേട്ട് തീര്‍പ്പാക്കാനായി മാറ്റി. മേലുദ്യോഗസ്ഥന്‍െറ മേല്‍നോട്ടമുണ്ടാകണമെന്ന് ഹൈകോടതി ഉത്തരവിട്ടിട്ടുണ്ടെങ്കില്‍തന്നെ പരിധിക്കപ്പുറം പോയ നടപടികളാണ് വിജിലന്‍സ് ഡയറക്ടറില്‍നിന്നുണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ആരെയെങ്കിലും പ്രോസിക്യൂട്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ഉദ്യോഗസ്ഥന്‍ സൂക്ഷ്മപരിശോധനക്കായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ എന്തിനാണ് വിജിലന്‍സ് ഡയറക്ടര്‍ തീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനില്‍നിന്ന് കേസ് ഏറ്റെടുത്തശേഷം സ്വമേധയാ നടത്തിയ അന്വേഷണ നടപടികളുടെ ഭാഗമായാണ് ഡയറക്ടറുടെ നടപടികളുണ്ടായതെങ്കില്‍ അപാകത പറയാനാകില്ല. എന്നാല്‍, എസ്.പി റാങ്കിലുള്ള മറ്റൊരു ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിന്‍െറ അന്തിമറിപ്പോര്‍ട്ട് കൈപ്പറ്റിയശേഷമാണ് ഇതില്‍ ഇടപെടല്‍ നടത്തി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഡയറക്ടര്‍ ഇടപെടുന്നതെന്തിനാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ തെളിവുകള്‍ ശേഖരിച്ച് പ്രോസിക്യൂഷന് അനുകൂലമായി റിപ്പോര്‍ട്ട് തയാറാക്കിയശേഷം ആ തെളിവുകളുള്‍പ്പെടെ കുപ്പത്തൊട്ടിയില്‍ തള്ളുകയാണ് ഡയറക്ടര്‍ ചെയ്തത്. അധികാരപരിധി ലംഘിച്ചുള്ള നടപടിയാണ് ഡയറക്ടറുടെ ഭാഗത്തുനിന്നുണ്ടായത്. വിജിലന്‍സ് കോടതി ഉത്തരവില്‍ വിജിലന്‍സ് വകുപ്പിനെതിരെ എന്ത് വിമര്‍ശമാണുള്ളതെന്ന് കോടതി ആരാഞ്ഞു. ഉത്തവിനെക്കുറിച്ച് വകുപ്പ് ആശങ്കപ്പെടുന്നതിന് കാരണമെന്താണ്. ഉത്തരവ് വായിച്ചതില്‍നിന്ന് വിജിലന്‍സിന് എതിരായ പരാമര്‍ശങ്ങളൊന്നും കണ്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കോടതിക്ക് അത് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. കുറ്റം കണ്ടെത്തി വിചാരണക്ക് അയക്കാം. അല്ലാത്തപക്ഷം തുടരന്വേഷണത്തിന് ഉത്തരവിടാനും കോടതിക്ക് അധികാരമുണ്ട്. അതിനാല്‍ വിജലന്‍സ് കോടതി ഉത്തരവില്‍ പ്രഥമദൃഷ്ട്യാ അപാകതകളുള്ളതായി തോന്നുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

എസ്.പി റാങ്കിന് മുകളിലുള്ളവര്‍ അന്വേഷിച്ച കേസ് വിചാരണക്ക് വിടാനോ വിജിലന്‍സ് ട്രൈബ്യൂണലിന് കൈമാറാനോ ഉള്ള അധികാരം മാത്രമാണ് മാന്വല്‍ പ്രകാരം ഡയറക്ടര്‍ക്കുള്ളതെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച് വിലയിരുത്തുന്നതിനപ്പുറത്തേക്ക് പരിധിവിട്ട് വിജിലന്‍സ് ഡയറക്ടര്‍ മുന്നേറി. ഡയറക്ടറുടെ നടപടികള്‍ സംശയകരമായിത്തീര്‍ന്നതും വിമര്‍ശത്തിനിടയായതും ഇത്തരം നടപടികള്‍കൊണ്ടാണെന്നും കോടതി വ്യക്തമാക്കി. കെ.എം. മാണിയുടെ വീട്ടിലേക്ക് പണം കൊണ്ടുപോയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ലെന്നും കോഴ ആവശ്യപ്പെട്ടതിനും സ്വീകരിച്ചതിനും തെളിവില്ലെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടെങ്കിലും കോഴ നല്‍കിയെന്ന സാക്ഷിമൊഴികളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top