Flash News

ഏഴു കിലോ ഭാരമുള്ള നവജാത ശിശു ലോക ശ്രദ്ധ നേടുന്നു

November 8, 2015 , സ്വന്തം ലേഖകന്‍

birth-babyഗര്‍ഭിണിയാണ് എന്നറിഞ്ഞപ്പോള്‍ മുതല്‍ ഫിര്‍ദൗസ് നിറയെ സ്വപ്നങ്ങള്‍ കണ്ടിരുന്നിരിക്കണം. കുഞ്ഞ് തടിച്ച് ഉരുണ്ട് സുന്ദരകുട്ടനായിരിക്കണം, അവന്‍ ലോക പ്രശസ്തനാവണമെന്നൊക്കെ. അതുപോലെ തന്നെ നല്ല സുന്ദരകുട്ടനായി, ജനിച്ചയുടന്‍ തന്നെ ലോക ശ്രദ്ധ നേടുകയും ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഫിര്‍ദൗസ് ഖാഡുന്‍ ജന്മം നല്‍കിയ ആണ്‍കുട്ടിക്ക് ഭാരം ഏഴു കിലോയാണ്. ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ നവജാത ശിശുവാണിത്.

എന്നാല്‍ പ്രസവത്തിനിടയില്‍ പ്രശ്നങ്ങളൊന്നുമുണ്ടായില്ല, 15 മിനിട്ടിനുള്ളില്‍ ഫിര്‍ദൗസ് കുട്ടിക്ക് ജന്മം നല്‍കി. അമ്മയ്ക്ക് പ്രമേഹമോ കുഞ്ഞിനു മറ്റ് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കില്‍ ഇങ്ങനെ ഭാരം കൂടാന്‍ സാധ്യതയുണ്ട്. എന്നാല്‍ അമ്മയ്ക്ക് പ്രമേഹം ഉണ്ടായിരുന്നില്ല. കുഞ്ഞിന് പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളുമില്ല. വൈദ്യശാസ്ത്രത്തിനു തന്നെ അത്ഭുതമാണിവന്‍. കഴിഞ്ഞ മാസം രാജസ്ഥനില്‍ ജനിച്ച കുട്ടിയുടെ പേരിലായിരുന്ന ഏറ്റവും ഭാരം കൂടിയ നവജാതശിശു എന്ന റെക്കോഡ്. ആറു കിലോയായിരുന്നു ഈ കുട്ടിയുടെ ഭാരം.

എന്നാല്‍ ഫിര്‍ദൗസിന്‍റെ ഒമ്പതാമത്തെ കുട്ടി ഈ റെക്കോഡ് തിരുത്തി. കഴിഞ്ഞ എട്ട് പ്രസവവും വീട്ടില്‍ തന്നെയായിരുന്നു. ഭാര്‍ത്താവ് കാദിര്‍ റാസന്‍റെ നിര്‍ബന്ധ പ്രകാരമാണ് പ്രസവം അടുത്തുള്ള രാജറാം കലാവാടി ആശുപത്രിയിലേക്ക് മാറ്റിയതെന്നു പറയുന്നു ഫിര്‍ദൗസ്. ഗര്‍ഭ കാലത്തും എനിക്ക് പറയത്തക്ക ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മറ്റു കുട്ടികള്‍ക്കെല്ലാം പ്രസവ സമയത്ത് സാധാരണ ഭാരം മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടിയെ ആദ്യം കണ്ടപ്പോള്‍ പേടിച്ചു പോയി. ആരോഗ്യത്തിന് കുഴപ്പമൊന്നും ഇല്ലെന്ന് അറിഞ്ഞതോടെ സന്തോഷമായി- ഫിര്‍ദൗസ് പറയുന്നു.

തന്‍റെ 21 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഇത്രയും വലിയ നവജാതശിശുവിനെ ഞാന്‍ കണ്ടിട്ടില്ല, ഞാന്‍ ഇത് എങ്ങനെയാണ് വിശ്വസിച്ചതെന്നു പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിയില്ല. നല്ല ഭംഗിയായിരുന്നു അവനെ കാണാന്‍. മൂന്ന് മിനിറ്റ് അവന്‍ എന്‍റെ കൈകളില്‍ കിടന്നു. ഭാരക്കൂടുതല്‍ മൂലം അധിക നേരം എടുക്കാന്‍ കഴിഞ്ഞില്ല. കുഞ്ഞിന് ആദ്യം ശ്വസിക്കാന്‍ പ്രശ്നം അനുഭവപ്പെട്ടിരുന്നു. ഇപ്പോള്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു- ഡോക്ടര്‍ അഞ്ജന ഗുപ്ത പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top