Flash News

ബീഹാറിലെ എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ പാളി

November 9, 2015 , സ്വന്തം ലേഖകന്‍

bihar exit poll rerults

ന്യൂഡല്‍ഹി: ബീഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പൂര്‍ണമായും പാളി. സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലിന് വേണ്ടി ആക്സിസ് ആഡ് പ്രിന്റ് മീഡിയ നടത്തിയ എക്സിറ്റ്പോള്‍ പ്രവചിച്ചത് മഹാസഖ്യത്തിന് 169 മുതല്‍ 183 വരെ സീറ്റുകളാണ്. ബി.ജെ.പിക്ക് 58-60ഉം കോണ്‍ഗ്രസിന് 26-30ഉം ലഭിക്കുമെന്നും അവര്‍ പ്രവചിച്ചു. എന്നാല്‍, ഏറെക്കുറെ ശരിയായ ഈ പ്രവചനം ചാനല്‍ പുറത്തുവിട്ടില്ല. മഹാസഖ്യത്തിനും കോണ്‍ഗ്രസിനും ഇത്രകണ്ട് സീറ്റ് കിട്ടുമെന്ന് പറയാനാവില്ലന്നായിരുന്നു ചാനല്‍ മേധാവികളുടെ നിലപാട്.

മറ്റ് ആറ് എക്സിറ്റ് പോളുകളും പറഞ്ഞത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. എ.ബി.പി-നീല്‍സണ്‍, ഇന്ത്യ ടുഡേ-സീസെറോ, ഇന്ത്യ ടി.വി-സി വോട്ടര്‍, ന്യൂസ് നാഷന്‍, ടൈംസ് നൗ-സി വോട്ടര്‍ എന്നിവ പ്രവചിച്ചത് മഹാസഖ്യത്തിന് കൂടിയാല്‍ 132 സീറ്റ് വരെയാണ്. ന്യൂസ് എക്സ്-സി.എന്‍.എക്സ് സര്‍വേ 140 സീറ്റ് പറഞ്ഞു. അതിനപ്പുറം പറയാന്‍ ആരും ധൈര്യം കാണിച്ചില്ല. എല്ലാം തകര്‍ത്ത് മഹാസഖ്യം 178ലത്തെിയപ്പോള്‍ ചാനലുകളുടെ മുന്‍വിധികള്‍ കൂടിയാണ് തകര്‍ന്നത്. ടുഡെയ്സ്-ചാണക്യ സര്‍വേ ബി.ജെ.പിക്ക് 155 സീറ്റാണ് പ്രവചിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് കൈയടി നേടിയ ചാണക്യയുടെ ഏകപക്ഷീയമായ പ്രവചനം ഇക്കുറി പൂര്‍ണമായും പിഴച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top