Flash News

ബിഹാര്‍ നിയമസഭാ ഫലത്തില്‍ മാപ്പ് പറഞ്ഞ് എന്‍ഡിടിവി

November 9, 2015 , admin

pranoy-roy-2ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ ഫലം റിപ്പോര്‍ട്ട് ചെയ്തതിലും എക്‌സിറ്റ് പോളിലും തെറ്റ് പറ്റിയതായി എന്‍ഡിടിവി. പിഴവ് ഏറ്റ് പറഞ്ഞ് എന്‍ഡിടിവി ചെയര്‍മാന്‍ പ്രണോയ് റോയ് പരസ്യമായി മാപ്പ് പറഞ്ഞു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്നായിരുന്നു എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

തെറ്റായ രീതിയില്‍ വാര്‍ത്ത നല്‍കിയതിനെതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലടക്കം ദേശീയ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രണോയ് റോയ് പ്രേക്ഷകരോട് മാപ്പ് പറഞ്ഞത്. വാര്‍ത്താ ഏജന്‍സി തന്ന റിപ്പോര്‍ട്ടിന്റെയും കണക്കിന്റെയും അടിസ്ഥാനത്തിലാണ് ലീഡിങ് നില നല്‍കിയതെന്നും ഏജന്‍സി തെറ്റായ കണക്ക് തന്നത് കൊണ്ടാണ് തങ്ങള്‍ക്ക് തെറ്റ് പറ്റിയതെന്നും പ്രണോയ് റോയ് മാപ്പപേക്ഷയില്‍ പറയുന്നു. ഗ്രീസിലും യുകെയിലും തുര്‍ക്കിയിലും വാര്‍ത്താ ചാനലുകള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്നതില്‍ തെറ്റ് പറ്റിയിട്ടുണ്ടെന്നും പ്രണോയ് റോയ് ചൂണ്ടിക്കാട്ടുന്നു.

അതേ സമയം ടൈംസ് നൗ, ന്യൂസ് എക്‌സ് ചാനലുകള്‍ തെറ്റായി വാര്‍ത്ത നല്‍കിയതില്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല. സിഎന്‍എന്‍ ഐബിഎന്‍ മാത്രമാണ് ബിഹാര്‍ ഫലം ശരിയായ രീതിയില്‍ നല്‍കിയത്. എന്നാല്‍ മഹാസഖ്യം കേവല ഭൂരിപക്ഷം നേടുമെന്ന എക്‌സിറ്റ് പോള്‍ ചര്‍ച്ച ചെയ്യാതെ ഐബിഎന്‍ പൂഴ്ത്തിവെച്ചെന്ന ആരോപണം അവര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

ബിഹാറില്‍ വിജയിക്കാന്‍ ബിജെപി സഖ്യം 8200 കോടി രൂപ ചെലവിട്ടിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ ഇതിന്റെ പങ്ക് പറ്റിയാണ് തെരഞ്ഞെടുപ്പ് ഫലം കവറേജ് ചെയ്തതെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

ദേശീയ ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും ബിജെപിക്കായിരുന്നു മുന്‍തൂക്കമുണ്ടായിരുന്നത്. എന്‍ഡിടിവി, ടുഡേസ് ചാണക്യ, ഇന്ത്യാ ടുഡേ എന്നിവര്‍ ബിജെപി സഖ്യത്തിന് മുന്‍തൂക്കം പ്രഖ്യാപിച്ചു. ഇതില്‍ ബിജെപി സഖ്യം 155 സീറ്റ് നേടുമെന്ന ചാണക്യയുടെ പ്രവചനമാണ് ഏറ്റവും വലിയ പരാജയമായത്. എബിപി ന്യൂസ്-നീല്‍സണ്‍, ന്യൂസ് എക്‌സ്, ന്യൂസ് നേഷന്‍, ഇന്ത്യാ ടിവി-സീ വോട്ടര്‍ എന്നിവ നടത്തിയ പ്രവചനങ്ങളില്‍ മഹാസഖ്യം നേരിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നായിരുന്നു ഉണ്ടായിരുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top