- Malayalam Daily News - http://www.malayalamdailynews.com -

രാജു എബ്രഹാം എം.എല്‍.എയ്‌ക്ക്‌ ഡാലസില്‍ സ്വീകരണം നല്‍കുന്നു

getNewsImages [1]ഡാലസ്‌: ഫ്രണ്ട്സ് ഓഫ്‌ റാന്നിയുടെ പ്രവര്‍ത്തകര്‍ നവംബര്‍ 28 ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ രാജു എബ്രഹാം എം.എല്‍.എ.ക്ക് സ്വീകരണം നല്‍കുന്നു. ലൂണാ മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഫ്രണ്ട്സ് ഓഫ്‌ റാന്നിയുടെ വാര്‍ഷിക യോഗത്തിലാണ് എം.എല്‍.എക്ക്‌ സ്വീകരണം ഒരുക്കിയിട്ടുള്ളത്‌.

കഴിഞ്ഞ 19 വര്‍ഷമായി റാന്നി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കേരള നിയമസഭാ സാമാജികനാണ്‌ രാജൂ ഏബ്രാഹം. ജനപ്രതിനിധി എന്ന നിലയില്‍ റാന്നി ജനതയുടെ സ്‌നേഹ ആദരവുകള്‍ പിടിച്ചു പറ്റിയ ഇദ്ദേഹത്തെ സ്വീകരിക്കുവാന്‍ ഡാളസിലെ പ്രവാസി മലയാളികള്‍ ഒന്നടങ്കം സ്വീകരണ വേദിയില്‍ വന്നെത്തും.

ചെണ്ട, വാദ്യമേളങ്ങളുടെയും, താലപ്പൊലിയേന്തിയ ബലിക ബാലന്മാരുടെയും അകമ്പടിയോടു കൂടി എം.എല്‍.എയെ സ്വീകരണ വേദിയിലേക്ക്‌ ആനയിക്കും. തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനത്തില്‍ ഡാളസിലെ പ്രമുഖ സാംസ്‌കാരിക സംഘടന നേതാക്കള്‍ ആശംസകള്‍ അര്‍പ്പിക്കും.സ്വീകരണ യോഗത്തിലേക്ക്‌ റാന്നി സ്വദേശികളായ എല്ലാവരെയും ക്ഷണിക്കുന്നതായി സെക്രടറി ഷിജു എബ്രഹാം അറിയിക്കുന്നു.

സമയം:നവംബര്‍ 28 ശനിയാഴ്‌ച വൈകിട്ട്‌ 5.00 മുതല്‍ 7.30 വരെ

Venu: Marthoma Church of Dallas Farmers Branch Auditorium ,Luna Rd (Near Hwy’s 35E, 635 & GB Toll way) 11550 Luna RdDallas, TX – 75234.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]