Flash News

ഷീന ബോറ വധം: കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് സി.ബി.ഐ

November 22, 2015 , സ്വന്തം ലേഖകന്‍

sheena boraമുംബൈ: ഷീന ബോറ കേസില്‍ പീറ്റര്‍ മുഖര്‍ജിക്കു പിന്നാലെ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് സി.ബി.ഐ. ഷീനയുടെ അമ്മയും കേസിലെ മുഖ്യ പ്രതിയുമായ ഇന്ദ്രാണി മുഖര്‍ജിയുടെ പ്രൈവറ്റ് സെക്രട്ടറി, ഇന്ദ്രാണിയും പീറ്ററുമായി അടുപ്പമുള്ള കൊല്‍കത്ത സ്വദേശി എന്നിവരുടെ അറസ്റ്റിന് സാധ്യതയുണ്ട്.

ഇന്ദ്രാണിയുടെ സെക്രട്ടറിക്ക് ഷീന ബോറയെ കൊലപെടുത്താനുള്ള നീക്കത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും ഡ്രൈവര്‍ ശ്യാംവര്‍ റായിക്ക് പണവും മറ്റ് സഹായങ്ങളും നല്‍കിയതും ഇവരാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഷീന ബോറയെ കൊന്ന ശേഷം കത്തിക്കാനുള്ള പെട്രോള്‍ വാങ്ങാന്‍ ശ്യാംവര്‍ റായിക്ക് 5,000 രൂപ നല്‍കിയത് ഇന്ദ്രാണിയുടെ സെക്രട്ടറിയാണ്.

കൊലപാതക ഗൂഡാലോചനക്ക് ഇന്ദ്രാണി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവര്‍ ഉപയോഗിച്ചത് ഇമെയില്‍, സ്കൈപ്പ് സംവിധാനങ്ങാണ്. ശ്യാംവര്‍ റായിക്ക് ഇവ ഉപയോഗിക്കാന്‍ അറിയുമായിരുന്നില്ല. അയാര്‍ക്ക് സ്കൈപ്പ് വിലാസം ഉണ്ടാക്കി കൊടുത്തതും അത് ഉപയോഗിക്കാന്‍ പഠിപ്പിച്ചതും ഇന്ദ്രാണിയുടെ സെക്രട്ടറിയാണ്. ഇന്ദ്രാണി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ ഇതു ചെയ്തത്. ഷീന ബോറയെ കൊന്നതിനും സഹായിച്ചതിനുമുള്ള പ്രതിഫലത്തിലെ 1.25 ലക്ഷം രൂപ ശ്യാംവര്‍ റായിക്കു നല്‍കിയതും ഇന്ദ്രാണിയുടെ സെക്രട്ടറിയാണ്.

ഇന്ദ്രാണിയുടെ അടുത്ത സുഹൃത്തും മുമ്പ് പീറ്റര്‍ മുഖര്‍ജിക്കു കീഴിയില്‍ ജോലിചെയ്യുകയും ചെയ്ത കൊല്‍കത്ത നിവാസിയാണ് മറ്റൊന്ന്. മുംബൈ പൊലീസില്‍ നിന്ന് കേസ് ഏറ്റെടുത്ത ശേഷം സി.ബി.ഐ ഇവരെ തേടി കൊലകത്തയിലേക്ക് പോയിരുന്നു. ഈ വ്യക്തിയുടെ വീട്ടില്‍ന്നിന്ന് കണ്ടത്തെിയ തെളിവുകള്‍ കേസന്വേഷണത്തില്‍ വഴിതിരിവായെന്നാണ് സൂചന. ഇവരെ ചോദ്യംചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും.

ഷീന ബോറയെയും സഹോദരന്‍ മിഖയെലിനെയും കൊന്ന് ജഡം സൂക്ഷിക്കാന്‍ വലിയ രണ്ട് ബാഗുകള്‍ വാങ്ങിയിരുന്നു. മിഖായെല്‍ രക്ഷപ്പെട്ടതോടെ അവനായി കരുതിയ ബാഗ് പിന്നീട് പീറ്ററുടെ ബന്ധുവിനെയാണ് ശ്യാംവര്‍ റായ് ഏല്‍പിച്ചത്. ബന്ധുവിന്റെ ഗാരേജില്‍ നിന്ന് ബാഗ് നേരത്തെ മുംബൈ പൊലീസ് കണ്ടത്തെുകയും അത് പിന്നീട് സി.ബി.ഐക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top