Flash News
സൗദി അറേബ്യയില്‍ മലയാളി ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; പോലീസ് അന്വേഷണമാരംഭിച്ചു   ****    ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി പൂട്ടിക്കെട്ടുന്നു; കേരളത്തിന് കോടികളുടെയും ലക്ഷം തൊഴിലവസരങ്ങളും നഷ്ടം   ****    നടിയെ ആക്രമിച്ച കേസ്; വിചാരണ റദ്ദാക്കാനുള്ള തന്ത്രവുമായി ദിലീപ്; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുന്നു   ****    നോട്ട് നിരോധനം കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടായില്ലെ; ബിജെപിയുടെയും മോദിയുടേയും വാദങ്ങള്‍ പൊളിയുന്നു   ****    കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് മധുരൈയില്‍ നടക്കും; ആകാംക്ഷയോടെ രാഷ്ട്രീയ ലോകം   ****   

ഫാ. ജോസഫ് കല്ലടാന് ബാഷ്പാഞ്ജലി

November 23, 2015 , ഡോ. ജോര്‍ജ് കാക്കനാട്ട്

Untitled

ഹൂസ്റ്റണ്‍: അജഗണങ്ങളെ ദുഖത്തിലാഴ്ത്തി ഇക്കഴിഞ്ഞ 18-ാം തീയതി അന്തരിച്ച ഫാ. ജോസഫ് കല്ലടാന് (ഫാ. കെ.കെ-76) കണ്ണീരോടെ വിട. കോട്ടയം ജില്ലയിലെ നീണ്ടൂരില്‍ കല്ലടാന്തിയില്‍ കുടുംബത്തില്‍ പരേതരായ കുര്യാക്കോയുടെയും ഏലിയുടെയും മകനായി 1939-ല്‍ ജനിച്ച ഇദ്ദേഹം സലേഷ്യന്‍ ഡോണ്‍ ബോസ്ക്കോ മിഷണനറി സംഘത്തില്‍ 1969 ഡിസംബര്‍ 26-ാം തീയതിയാണ് വൈദികനായത്. തുടര്‍ന്ന് എട്ട് വര്‍ഷത്തോളം കേരളത്തില്‍ സേവനം ചെയ്ത ശേഷം അജപാലന ദൗത്യവുമായി ജമൈക്കയിലെത്തി.

പിന്നീട് അമേരിക്കയില്‍ കുടിയേറിയ കെ.കെ.അച്ചന്‍ ഹൂസ്റ്റണില്‍, ഗാല്‍വെസ്റ്റന്‍ ഹൂസ്റ്റണ്‍ അതിരൂപതയില്‍ പ്രവര്‍ത്തിച്ച് വിവിധ പള്ളികളില്‍ വികാരിയായി 35 വര്‍ഷം തന്‍റെ ദൗത്യം നിറവേറ്റുകയുണ്ടായി. 2014ല്‍ റിട്ടയര്‍ ചെയ്ത ഫാ. കെ.കെ തുടര്‍ന്നും സഭാകാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവായിരുന്നു.

ഹൂസ്റ്റണിലെ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിലെ, പ്രത്യേകിച്ച് കത്തോലിക്കരുടെ ഏകോപനത്തിനായി ശുശ്രൂഷകള്‍ ആരംഭിച്ച കെ.കെ. അച്ചന്‍ ഹൂസ്റ്റണില്‍ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന് രുപം നല്‍കുകയും അതിന് സ്തുത്യര്‍ഹമാം വിധം നേതൃത്വം വഹിക്കുകയും ചെയ്തു. മലയാളി കത്തോലിക്കാ കുടുംബങ്ങള്‍ക്കായി ഇന്ത്യന്‍ കാത്തലിക്ക് ഓഫ് ഹൂസ്റ്റണ്‍ ആരംഭിച്ചു. എക്യൂമെനിക്കല്‍ രംഗത്തും കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷകളിലും നിര്‍ണായക സ്വാധീനം ചെലുത്തി എന്നും ഈ വൈദികന്‍ അജഗണങ്ങളുടെയിടയില്‍ ഉണ്ടായിരുന്നു.

ഒടുവില്‍ തന്‍റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശ്വാസ സമൂഹത്തെയും വിട്ട് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. നവംബര്‍ 21ന് ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് സെന്‍ററിലും, 22ന് സെന്‍റ് മേരീസ് ക്നാനായ കാത്തലിക്ക് പള്ളിലയിലും പൊതു ദര്‍ശനവും പ്രത്യേക പ്രാര്‍ത്ഥനകളും നടത്തിയ ശേഷം, 23ന് ഷുഗര്‍ലാന്‍ഡ് ബെല്‍ഫോര്‍ട്ട് അവന്യുവിലെ സെന്‍റ് തോമസ് അക്വിനാസ് കാത്തലിക് പള്ളിയില്‍ സംസ്കാരശുശ്രൂഷ നടത്തി. തുടര്‍ന്ന് ഫോറസ്റ്റ് പാര്‍ക്ക് ലോണ്‍ഡെയില്‍ സെമിട്രിയില്‍ ഭൗതിക ശരീരം സംസ്കരിച്ചു.

ഗാല്‍വസ്റ്റണ്‍ ഹൂസ്റ്റണ്‍ അതിരൂപത മെത്രാപൊലീത്ത കാര്‍ഡിനല്‍ ഡാനിയേല്‍ ഡിനാര്‍ഡോ സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. രൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് ഫിറന്‍സ, സഹായ മെത്രാന്‍ ബിഷപ്പ് ജോര്‍ജ് ഷെല്‍ട്സ്, സീറോ മലബാര്‍ രൂപത മെത്രാന്‍ ബിഷപ്പ് ജോക്കബ് അങ്ങാടിയത്ത്, മലങ്കര ഓര്‍ത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ ബിഷപ്പ് അലക്സിയോസ് മാര്‍ യൗസേബിയോസ്, എക്യൂമെനിക്കല്‍ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് നിരവധി വൈദികരെ കുടാതെ അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും പങ്കെടുത്തു. ഹൂസ്റ്റണ്‍ സമൂഹത്തിലെ നാനാജാതി മതസ്ഥര്‍ തങ്ങളുടെ പ്രിയപ്പെട്ട കെ.കെ.അച്ചന് അന്ത്യാഞ്ജലി അര്‍പിക്കാന്‍ എത്തിയിരുന്നു.

Fr. Joseph Kalladan Obt News 2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top