Flash News

ഫോമ സതേൺ റീജിയണൽ കൺവൻഷൻ 2016 ഏപ്രിൽ 2ന് ഹൂസ്റ്റണിൽ

December 2, 2015 , ബാബു തെക്കേക്കര

222

ഹ്യൂസ്റ്റണ്‍: ടെക്സാസും ഒകലഹോമയും അരിസോണയും ഉൾപ്പെടുന്ന ഫോമയുടെ ഏറ്റവും വലിയ റീജിയണുകളിലൊന്നായ സതേൺ റീജിയന്റെ, റീജിയണൽ കൺവൻഷൻ 2016 ഏപ്രിൽ 2നു ഹൂസ്റ്റണിലിലെ സ്റ്റാഫോർഡിൽ വച്ച് വിവിധ പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു. അതിനു മുന്നോടിയായി നാഷണൽ കൺവൻഷന്റെ കിക്കോഫ് ഡിസംബർ 27 നും നടത്തുന്നതാണ്. രണ്ടു പരിപാടികളിലും ഫോമയുടെ ദേശീയനേതാക്കൾ പങ്കെടുക്കുന്നതായിരിക്കും. പരിപാടികളുടെ നടത്തിപ്പിനായി പന്ത്രണ്ടംഗ കമ്മിറ്റിയും രൂപികരിച്ച് പ്രവർത്തനം ആരംഭിച്ചു. കൂടാതെ ഫോമയുടെ വിവിധ ജനോപകര പരിപാടികളിൽ സജീവമായി പങ്കെടുക്കുവാനും തീരുമാനമായി.

ഫോമയുടെ സ്ഥാപക നേതാവും ആദ്യ പ്രസിഡന്റുമായ ശശിധരൻ നായരുടെ നേതൃത്വത്തിൽ കൂടിയ ആലോചനായോഗത്തിൽ ഫോമ സതേൺ റീജിയണൽ വൈസ് പ്രസിഡന്റ് ബേബി മണകുന്നേൽ, ഫോമ നാഷണൽ കമ്മിറ്റി പ്രതിനിധികളായ രാജു യോഹന്നാൻ, ഫിലിപ് ചാമത്തിൽ, ബാബു തെക്കേക്കര, ഫോമയുടെ മറ്റു പ്രമുഖ നേതാക്കാളായ മൈസൂർ തമ്പി, തോമസ് ഒലിയാങ്കുന്നേൽ, എം.ജി. മാത്യൂ, ജോയി സാമുവൽ, ബാബു സക്കറിയ, ബാബു മുല്ലശേരിൽ തുടങ്ങിയവർ പങ്കെടുത്തു. മലയാളീ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ, ഡാളസ് മലയാളീ അസ്സോസിയേഷൻ, കേരള അസോസിയേഷൻ ഒഫ് റിയോ ഗ്രൻഡെ വാലി (മക്കാലൻ), അരിസോണ മലയാളീ അസോസിയേഷൻ, ഓകലഹോമ മലയാളീ അസോസിയേഷൻ എന്നിവയാണു സതേൺ റിജിയണിലെ അംഗ സംഘടനകൾ.

111


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top