Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് പ്രതിഷേധം രേഖപ്പെടുത്തി   ****    രാസബന്ധം (കഥ)   ****    ട്രം‌പ് ഭരണഘടനയ്ക്ക് ഭീഷണിയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസിഡന്റ്: മുന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്   ****    ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 479 ജീവനക്കാര്‍ക്ക് കോവിഡ്-19   ****    കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത   ****   

കേരളാ റൈറ്റേഴ്സ് ഫോറത്തില്‍ മത തീവ്രവാദത്തേയും അസഹിഷ്ണുതേയും പറ്റി പ്രബന്ധം, ചര്‍ച്ച….

December 3, 2015 , എ.സി. ജോര്‍ജ്

4-Kerala Writers Forum November meeting cross sectionഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും വായനക്കാരുടേയും നിരൂപകരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്സ് ഫോറം നവംബര്‍ 21-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തില്‍ വെച്ച് ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ഹ്യൂസ്റ്റനിലെ എഴുത്തുകാര്‍ രചിച്ച ചില പ്രബന്ധങ്ങളും കവിതകളും കഥകളും അവതരിപ്പിച്ചൂ. ഇപ്രാവശ്യത്തെ ചര്‍ച്ചാ സമ്മേളനത്തില്‍ അധ്യക്ഷനും മോഡറേറ്ററുമായി എ.സി. ജോര്‍ജ് സമ്മേളന പരിപാടികള്‍ നിയന്ത്രിച്ചു. അടുത്ത കാലത്തായി ഭാരതത്തില്‍ വളര്‍ന്നു വരുന്ന ഭൂരിപക്ഷ മത തീവ്രവാദവും അസഹിഷ്ണുതയും അതിന് വളംവെക്കുന്ന രീതിയിലുള്ള ഗവണ്മെന്‍റിന്‍റെ വിവിധ പ്രഖ്യാപനങ്ങളും പ്രവര്‍ത്തനങ്ങളും ആധാരമാക്കി ജോണ്‍ കുന്തറ പ്രബന്ധമവതരിപ്പിച്ചു. ഭൂരിപക്ഷത്തിന്‍റെ മതാധിഷ്ഠിതമായ ആചാര വിചാര നിഷ്ഠകള്‍ എല്ലാ ന്യൂനപക്ഷങ്ങളേയും അടിച്ചേല്‍പ്പിക്കുന്ന ഒരു പ്രവണത പ്രകടമായി കാണുന്നു. നൂറ്റാണ്ടുകളായി ഭാരതത്തില്‍ നിലനിന്നിരുന്ന ചില സ്ഥലപ്പേരുകള്‍ പോലും അവരുടെ ഇംഗിതത്തിന് അനുസൃതമായി മാറ്റണമെന്ന് അവര്‍ ശാഠ്യം പിടിക്കുന്നു. രാഷ്ട്രപിതാവായ ഗാന്ധിജിയെ വധിച്ച ഗോഡ്സെയെ പുണ്യപുരുഷനായി അവര്‍ ചിത്രീകരിക്കുന്നതിന്‍റെ അസാംഗ്യത്യം പ്രബന്ധകാരന്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ സിറിയായിലും മറ്റും നടമാടിക്കൊണ്ടിരിക്കുന്ന ഐസിഎസിന്‍റെ മുസ്ലീം തീവ്രവാദം പോലെ ഭാരതത്തില്‍ ഒരു ഹിന്ദു തീവ്രവാദം ഉടലെടുക്കുന്നതിന് മുമ്പു തന്നെ അതിനെ മുളയിലെ നുള്ളികളയണം. ഭാരതം ഭാരതീയരുടേതാണ്. ഭാരതത്തില്‍ മതേതരത്വം കാത്തു സൂക്ഷിക്കാന്‍ ഗവണ്മെന്‍റും ഭാരതീയരും കടപ്പെട്ടവരാണ്. ഒരു പ്രത്യേക മതവിഭാഗത്തിന്‍റേതു മാത്രമല്ല ഭാരതം.

തുടര്‍ന്ന് ജോണ്‍ മാത്യുവിന്‍റെ പ്രബന്ധം ‘സമയം എന്ന പ്രഹേളിക’ എന്ന വിഷയമായിരുന്നു. സമയത്തിന്‍റെ വില അറിയാമായിരുന്നിട്ടും മലയാളികള്‍ കൃത്യനിഷ്ഠ പാലിക്കുന്നതില്‍ ശ്രദ്ധിക്കാറില്ല. അവര്‍ അമേരിക്കയിലായാലും ഇന്ത്യയിലായാലും നിര്‍ദ്ദിഷ്ട സമയങ്ങളില്‍ പരിപാടികള്‍ എന്തുമായിക്കൊള്ളട്ടെ അതു കൃത്യമായി തുടങ്ങുവാനോ അവസാനിപ്പിക്കുവാനോ ശ്രമിക്കാത്തത് ദുഃഖകരമായ ഒരു സത്യമാണ്. സാഹിത്യ സമ്മേളനമായാലും ശരി അതു കൃത്യമസയത്തു തുടങ്ങാറില്ല. ചില കുത്തകക്കാരുടെ വാക്കേറും നാവിട്ടടിയും അനന്തമായി നീണ്ടുപോകും. അല്ലാത്തവര്‍ക്കു ലഭ്യമായ സമയം പോലും അനുവദിക്കാതെ ലൈറ്റടിച്ചും മണി അടിച്ചും ചൊറിഞ്ഞും വേദിയില്‍ നിന്നും ഇറക്കിവിടും. ഏകാന്ത തീരം തേടി എന്ന ശീര്‍ഷകത്തില്‍ ജോയിസ് തോന്ന്യാമല എഴുതിയ ഒരു കവിത അദ്ദേഹം തന്നെ ചൊല്ലി സാരാംശം വിശദീകരിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ തന്നെ ഉറഞ്ഞുതുള്ളിയ മഴത്തുള്ളികള്‍ എന്ന ചെറുകഥയും സദസ്സില്‍ വായിച്ചു. ഹ്യൂസ്റ്റനിലെ റൈറ്റേഴ്സ് ഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി ദേവരാജ് കാരാവള്ളി എഴുതിയ കവിത ഗാനാത്മകമായി തന്നെ വേദിയില്‍ അദ്ദേഹം അവതരിപ്പിച്ചു. ജോസഫ് തച്ചാറയുടെ കൊച്ചോക്കനപ്പാപ്പന്‍റെ പുണ്യചിന്തകള്‍ എന്ന ശീര്‍ഷകത്തിലെഴുതിയ ചെറുകഥയും കഥാകൃത്തു തന്നെ വായിച്ചു. കൊച്ചോക്കനപ്പാപ്പന്‍ വലിയ ഭക്തനും നിഷ്കളങ്കനുമാണ്. പാപിയായ താന്‍ പള്ളിയിലെ അള്‍ത്താരയുടെ ഏറ്റവും പിറകില്‍ പോയി പതിവായി മുട്ടുകുത്തുന്നു. ഒരു പാറ്റയെ കൊല്ലുന്നതുപോലും പറഞ്ഞു കുമ്പസാരിക്കേണ്ടതാണെന്നാണ് ഈ ഭക്തന്‍റെ വാദവും ചിന്തയും.

അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളെയും കവിതകളേയും കഥകളേയും ആധാരമാക്കിയുള്ള നിരൂപണങ്ങളിലും ചര്‍ച്ചകളിലും എഴുത്തുകാരും സാഹിത്യരചയിതാക്കളും ചിന്തകരും ആസ്വാദകരുമായ മാത്യു നെല്ലിക്കുന്ന്, മാത്യു മത്തായി, ഗ്രേസി നെല്ലിക്കുന്ന്, ജോണ്‍ മാത്യു, ബോബി മാത്യു, ജോസഫ് മണ്ടപം, വല്‍സന്‍ മഠത്തില്‍ പറമ്പില്‍, മോളി ജോര്‍ജ്, ജോസഫ് പൊന്നോലി, ദേവരാജ് കാരാവള്ളില്‍, ജോയിസ് തോന്ന്യാമല, ജോണ്‍ കുന്തറ, ഈശൊ ജേക്കബ്, ജോസഫ് തച്ചാറ, എ. സി. ജോര്‍ജ് തുടങ്ങിയവര്‍ വളരെ സജീവമായി പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

3-Kerala Writers Forum November meeting session


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top