Flash News

ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ ഫണ്ട് റെയ്‌സിംഗ് പ്രോഗ്രാമിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

December 4, 2015 , ജോയിച്ചന്‍ പുതുക്കുളം

imageന്യൂയോര്‍ക്ക്: ലോംങ്ങ് ഐലന്റ് ആസ്ഥാനമായി കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണ് ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരള “ഐക്യം നമ്മുടെ ശക്തി, സഹായം നമ്മുടെ ധര്‍മ്മം” എന്ന മുദ്രാവാക്യവുമായി ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ സഹായങ്ങള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ചെന്നെത്തികൊണ്ടിരിക്കുന്നു.

ഈ വര്‍ഷത്തെ ഫണ്ട് റൈയ്‌സിംഗ് ആന്റ് വെറൈറ്റി എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാം ഡിസംബര്‍ 5ാം തീയ്യതി രാവിലെ 11 മണി മുതല്‍ ഗ്ലെന്‍ ഓക്ക് ഹൈസ്ക്കൂളിന്റെ ആഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്നതാണ്. എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമില്‍ ഹിസ് വോയ്‌സിന്റെ സച്ചിന്‍ റോയി നയിക്കുന്ന ഹെവന്‍ലി ഇന്‍സ്പയര്‍ഡ് സോംഗ്‌സ് ഈ പ്രോഗ്രാമിന്റെ ആകര്‍ഷണതയാണ്. നൂപുര ആര്‍ട്‌സ് ന്യൂയോര്‍ക്ക്, മയൂര സ്ക്കൂള്‍ ഓഫ് ആര്‍ട്‌സ് എന്നീ പ്രശസ്ത നൃത്ത്യ വിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന നൃത്ത്യങ്ങളും ഈ പ്രോഗ്രാമിന് മാറ്റു കൂട്ടുമെന്ന് ഇതിന്റെ കോര്‍ഡിനേറ്റര്‍ ആയ ലാലി കളപുരയ്ക്കല്‍ അറിയിച്ചു.

ഉദാരമതികളായ വ്യക്തികളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സ്‌പോണ്‍സര്‍ഷിപ്പ് ഈ സംഘടനയ്ക്ക് വര്‍ഷങ്ങളായി കരുത്തേകുന്നു. ജാതി മതഭേദമെന്യേ എല്ലാ സാമൂഹിക, സാംസ്കാരിക സംഘടനകളും അണിനിരക്കുന്ന ഈ പ്രോഗ്രാമിലേക്ക് ഏവരേയും ഇതിന്റെ ഭാരവാഹികള്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

Address- Queens High School Auditorium,74-20, Common Wealth Blvd, Bellerose N.Y- 11426.

Shiny Mathew 516-739-6617.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top