Flash News
സൗദി അറേബ്യയില്‍ മലയാളി ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; പോലീസ് അന്വേഷണമാരംഭിച്ചു   ****    ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി പൂട്ടിക്കെട്ടുന്നു; കേരളത്തിന് കോടികളുടെയും ലക്ഷം തൊഴിലവസരങ്ങളും നഷ്ടം   ****    നടിയെ ആക്രമിച്ച കേസ്; വിചാരണ റദ്ദാക്കാനുള്ള തന്ത്രവുമായി ദിലീപ്; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുന്നു   ****    നോട്ട് നിരോധനം കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടായില്ലെ; ബിജെപിയുടെയും മോദിയുടേയും വാദങ്ങള്‍ പൊളിയുന്നു   ****    കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് മധുരൈയില്‍ നടക്കും; ആകാംക്ഷയോടെ രാഷ്ട്രീയ ലോകം   ****   

ഡോ. വിജയ് എം. റാവു റേഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കാ അദ്ധ്യക്ഷ സ്ഥാനത്ത്

December 5, 2015 , പി.പി ചെറിയാന്‍

radചിക്കാഗോ: റേഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായി ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ നിയമിതയായി. ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എന്‍.എ ഡിസംബര്‍ 2നാണ് ഡോ. വിജയ് എം. റാവുവിന്റെ നിയമനത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെഡിക്കല്‍ സയന്‍സില്‍ നിന്നും ബിരുദമെടുത്ത ഡോ. റാവു ആഗോളതലത്തില്‍ ഹെഡ് ആന്‍ഡ് നെക്ക് ഇമേജിംങ്ങ് വിഭാഗത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ കൂടി പരിഗണിച്ചാണ് നിയമനം നല്‍കിയതെന്ന് സൊസൈറ്റി ഭാരാഹികള്‍ പറഞ്ഞു.

1982 മുതല്‍ ആര്‍.എസ്.എന്‍.എ.മെമ്പറായ ഡോ. റാവു വിവിധ റേഡിയോളജി ഓര്‍ഗനൈസേഷനുകളില്‍ പ്രവര്‍ത്തിച്ച് അംഗീകാരം നേടിയിട്ടുണ്ട്. എം.ആര്‍.ഐ, സി.ടി തുടങ്ങിയ വിഭാഗങ്ങളില്‍ പഠിപ്പിക്കുകയും, ഇരുനൂറോളം ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള റിസര്‍ച്ച് ആന്റ് എഡുക്കേഷന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗമാണ്.

ആഗോളവ്യാപകമായി 136 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയില്‍ അറുപതിനായിരം അംഗങ്ങളാണുള്ളത്. ഡോക്ടര്‍മാര്‍, ഫിസിസ്റ്റ്, റേഡിയോളജി പ്രൊഫഷണല്‍സ് എന്നിവരാണ് ഈ സംഘടനയിലെ അംഗങ്ങള്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top