Flash News

“തിങ്ക്ഫെസ്റ്റും” ന്യൂഇയര്‍ ആഘോഷവും ഓര്‍മ്മയുടെ ആഭിമുഖ്യത്തില്‍ ജനുവരി 1ന്

December 6, 2015 , ജോര്‍ജ് നടവയല്‍

SONY DSCഫിലഡല്‍ഫിയ: “തിങ്ക്ഫെസ്റ്റും” ന്യൂ ഇയര്‍ ആഘോഷവും ഓര്‍മ്മയുടെ (ഓവര്‍സീസ് റസിഡന്‍റ് മലയാളി അസ്സോസിയേഷന്‍) ആഭിമുഖ്യത്തില്‍ ജനുവരി 1ന്. “അമേരിക്കന്‍ മലയാളികളുടെ നവവത്സര സമസ്യകള്‍” എന്ന വിഷയം കേന്ദ്രീകരിച്ച് ചര്‍ച്ചയും കര്‍മരേഖ തയ്യാറാക്കലും നടക്കും. പുതിയ ഭാരവാഹികള്‍ക്കുള്ള തിരഞ്ഞെടുപ്പും അജണ്ടയാണ്. ജനുവരി 1 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഫിലഡല്‍ഫിയയിലെ റെഡ് ലയണ്‍-വെറീ റോഡിലുള്ള ഓര്‍മ്മാ കാര്യാലയത്തിലാണ് പൊതുയോഗം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: നാഷനല്‍ പ്രസിഡന്‍റ് ജോസ് ആറ്റുപുറം (267-231-4643), ജനറല്‍ സെക്രട്ടറി ഫീലിപ്പോസ് ചെറിയാന്‍ ( 215-605-7310), വൈസ് പ്രസിഡന്‍റ് ജോര്‍ജ് ഓലിക്കല്‍ (215-873-4365), ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്ളായില്‍ ( 215-869-5604).

ഗതകാല കേരള കുടുംബമൂല്യങ്ങളുടെ പ്രചാരകര്‍ എന്ന കാഴ്ച്ചപ്പാടും (വിഷന്‍) കേരള നന്മകള്‍ വരുംതലമുറകളിലേക്ക് കൈമാറ്റം ചെയ്യുവാന്‍ സംഘടിക്കുന്നവര്‍ എന്ന ദൗത്യവുമാണ് (മിഷന്‍) വിദേശരാജ്യങ്ങളിലെ മലയാളികളുടെ സംഘടനയായ “ഓര്‍മ്മ”യുടെ കാതല്‍. മുന്‍ മേഘാലയാ ഗവര്‍ണ്ണര്‍ എം. എം. ജേക്കബ്, ഡോ. എം.വി . പിള്ള എന്നിവരാണ് ഓര്‍മ്മയുടെ (ഓവര്‍സീസ് റസിഡന്‍റ് മലയാളീസ് അസ്സോസ്സിയേഷന്‍) രക്ഷാധികാരികള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top