Flash News

കിം കി ഡുക്കിന്റെ സിനിമ കാണാന്‍ തിരക്ക്; ഉന്തിലും തള്ളിലും മൂന്നുപേര്‍ക്ക് ദേഹാസ്വാസ്ഥ്യം

December 8, 2015 , സ്വന്തം ലേഖകന്‍

stopതിരുവനന്തപുരം: ചലച്ചിത്രമേളയില്‍ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്‍െറ ‘സ്റ്റോപ്പ്’ കാണാന്‍ വന്‍തിരക്ക്. തിങ്കളാഴ്ച വൈകീട്ട് 6.45ന് മുഖ്യവേദിയായ ടാഗോര്‍ തിയറ്ററില്‍ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. സീറ്റ് കിട്ടാത്തതിനാല്‍ 500 ഓളം ഡെലിഗേറ്റുകളില്‍ തറയില്‍ ഇരുന്നും നിന്നുമാണ് ചിത്രം കണ്ടത്.

ഉച്ചക്ക് മൂന്നുമുതല്‍ ടാഗോറിനു മുന്നില്‍ ഡെലിഗേറ്റുകളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. സ്ത്രീകളടക്കം നൂറോളംപേര്‍ മഴ നനഞ്ഞും ക്യൂനിന്നു. വൈകീട്ട് നാലോടെ റിസര്‍വേഷന്‍ സീറ്റുകളിലേക്ക് ഡെലിഗേറ്റുകളെ പ്രവേശിപ്പിച്ചതില്‍ ഒരു വിഭാഗം പ്രതിഷേധിച്ചു. 885 സീറ്റുള്ള ടാഗോറില്‍ 531 സീറ്റും റിസര്‍വേഷനാക്കിയതിലായിരുന്നു പ്രതിഷേധം.

അഞ്ചോടെ 354 ജനറല്‍ സീറ്റുകളില്‍ ക്യൂവില്‍ നിന്നവര്‍ക്ക് പ്രവേശം നല്‍കി. ബാക്കിയുള്ളവരെ ഷോ തുടങ്ങുന്നതിന് 10 മിനിറ്റ് മുമ്പേ പ്രവേശിപ്പിക്കൂവെന്ന് അക്കാദമി സെക്രട്ടറി രാജേന്ദ്രന്‍ അറിയിച്ചു. ഇതോടെ പുറത്തുനിന്നവര്‍ മുദ്രാവാക്യവും കൂക്കുവിളികളുമായി മുന്നോട്ടാഞ്ഞു. ഉന്തിലും തള്ളിലും രണ്ട് സ്ത്രീകളടക്കം മൂന്നുപേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ജീവനക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സിനിമ ആരംഭിക്കാന്‍ അഞ്ച് മിനിറ്റ് ബാക്കിയുള്ളപ്പോഴും ഡെലിഗേറ്റുകളെ പ്രവേശിപ്പിക്കാന്‍ തയാറാകാഞ്ഞതോടെ പ്രതിഷേധക്കാര്‍ അക്രമാസക്തരായി. ഇവരെ പൊലീസ് തടഞ്ഞതോടെ ചിലര്‍ തിയറ്റര്‍ പരിസരത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോര്‍ഡുകള്‍ തകര്‍ത്തു. തുടര്‍ന്ന് എല്ലാവരെയും പ്രവേശിപ്പിക്കാന്‍ അക്കാദമി ചെയര്‍മാന്‍ രാജീവ്നാഥ് അനുമതി നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top