- Malayalam Daily News - http://www.malayalamdailynews.com -

ഒരു ദിവസം ചാര്‍ജ്ജ് ചെയ്താല്‍ 15 ദിവസം വരെ ഉപയോഗിക്കാവുന്ന അത്ഭുത ഫോണ്‍ ചൈന പുറത്തിറക്കി

maxresdefault [1]മൊബൈല്‍ ഫോണ്‍ ടെക്നോളജിയുടെ കാര്യത്തില്‍ ചൈനയെ വെല്ലാന്‍ ആരുമില്ല. നോക്കിയ ഫോണുകളുടെ പതിപ്പുകള്‍ ഇറക്കി തുടങ്ങി ചൈനയിലെ കമ്പനികള്‍ ഇപ്പോള്‍ ആപ്പിളിനെ വരെ വെല്ലുവിളിക്കുകയാണ്. ഒരു ദിവസം ചാര്‍ജ് ചെയ്താല്‍ 15 ദിവസം വരെ ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണാണ് ചൈന ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ചൈനീസ് കമ്പനിയായ ഓക്കിടെല്ലാണ് ഈ അത്ഭുത ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. കെ 10,000 എന്നാണ് ഓക്കിടെല്‍ ഈ സ്മാര്‍ട്ട്ഫോണിന് പേരു നല്‍കിയിരിക്കുന്നത്.

10,000 എംഎഎച്ച് ഭീമന്‍ ബാറ്ററിയാണ് ഫോണില്‍ ഒരുക്കിയത്. ഐ ഫോണ്‍ 6 എസ് പ്ലസിനെക്കാള്‍ മൂന്നു മടങ്ങ് ചാര്‍ജ് നീണ്ടുനില്‍ക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശം. 720*1280 പിക്സല്‍ റെസല്യൂഷനുള്ള 5.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. പ്രോസസര്‍ 1 ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ മീഡിയടെക്ക് പ്രോസസര്‍ കരുത്ത് പകരുന്നു. രണ്ടു ജിബി റാമിന് പുറമേ 16 ജിബി ഇന്‍റേണല്‍ സ്റ്റോറേജുമുണ്ട്. എച്ച്ഡിആര്‍, ഫേസ് ഡിറ്റക്ഷന്‍, പനോരമ, ആന്‍റി ഷേക്ക് എന്നീ സവിശേഷതകളും ഫോണിന് കരുത്ത് പകരുന്നു. എന്നാല്‍ ക്യാമറയുടെ കാര്യത്തില്‍ മാത്രമാണ് ചെറിയ തിരിച്ചടി.

എട്ട് എംപി പിന്‍ക്യാമറയും രണ്ട് എംപി മുന്‍ ക്യാമറയുമാണ് ഉള്ളത്. വിലയുടെ കാര്യത്തിലും ഓക്കിടെല്‍ മൊബൈല്‍ പ്രേമികളെ അത്ഭുതപ്പെടുത്തും. 16,000 രൂപ മാത്രമാണ് ഫോണിനുള്ളത്. ഒരു ദിവസം പോലും പല സ്മാര്‍ട്ട്ഫോണുകളിലും ചാര്‍ജ് നില്‍ക്കുന്നില്ലെന്നതാണ് സത്യം. ഇന്‍റര്‍നെറ്റ് ഓണാക്കിയാല്‍ പിന്നെ പറയുകയും വേണ്ട. ഇതില്‍ നിന്നെല്ലാം ഒരു രക്ഷയാണ് ഓക്കിടെല്ലിന്‍റെ കെ 10,000 നല്‍കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]