Flash News

കുഞ്ഞിന്റെ പിതാവാരാണെന്ന് സോളാര്‍ കമീഷന്‍ സരിതയോട്, അത് തന്റെ സ്വകാര്യതയാണെന്ന് സരിത, സിറ്റിങ്ങില്‍ നാടകീയ രംഗങ്ങള്‍

December 16, 2015 , സ്വന്തം ലേഖകന്‍

saritha come to solar commisiionകൊച്ചി: ജയിലില്‍ പ്രസവിച്ച കുഞ്ഞിന്റെ പിതാവാരാണെന്ന് സരിതയോട് സോളാര്‍ കമീഷന്‍. അത് തന്റെ സ്വകാര്യതയാണെന്നും പൊതുതാല്‍പര്യമുള്ള കാര്യമല്ലന്നും പറഞ്ഞ സരിത ഇക്കാര്യം കമീഷന്റെ പരിധിയില്‍ വരുന്നതല്ലന്നും വാദിച്ചു. കമീഷന്‍ തന്റെ നിലപാട് കര്‍ശനമാക്കിയതോടെ സരിത മാനസിക സമ്മര്‍ദത്തിലാകുകയും രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് മൂക്കില്‍ നിന്ന് രക്തം വരികയും ചെയ്തു. ഇതേതുടര്‍ന്ന് സിറ്റിങ് നിര്‍ത്തിവെച്ചു.

സ്വകാര്യകാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തരുതെന്ന് സരിതയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു. വ്യക്തിയുടെ സ്വകാര്യതയെ പരാമര്‍ശിക്കുന്ന ഭരണഘടനയുടെ 21ാം ഖണ്ഡിക കമീഷന്‍ പരിഗണിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം കമീഷനെ ചൊടിപ്പിച്ചു. എങ്കില്‍ 21ാം ഖണ്ഡിക തനിക്ക് മനസ്സിലാക്കി തരണമെന്നും വ്യാഴാഴ്ച രാവിലെ 11ന് ഇക്കാര്യം വിശദീകരിക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു. സരിതയുടെ ജന്മം മുതല്‍ വിവാഹവും പ്രസവവും വരെയുള്ള കാര്യങ്ങള്‍ സിറ്റിങ്ങിന്റെ തുടക്കത്തില്‍ കമീഷന്‍ ആരാഞ്ഞിരുന്നു.

2007ല്‍ രാജേന്ദ്രനാഥുമായുള്ള വിവാഹം വേര്‍പ്പെടുത്തിയെന്നും ആദ്യ വിവാഹത്തില്‍ ഒരു കുഞ്ഞുണ്ടെന്നും സരിത പറഞ്ഞു. പിന്നീട് ബിജു രാധാകൃഷ്ണന്റെ സോളാര്‍ പാനല്‍ നിര്‍മിക്കുന്ന കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്ന് തന്നെ 2010ല്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അന്ന് താന്‍ ഗര്‍ഭിണിയായിരുന്നു. 2010 ഏപ്രില്‍ ഒന്നിന് ജയിലില്‍ പ്രസവിച്ചു.

പിന്നീട് ടീം സോളാര്‍ കമ്പനിയില്‍ 45 അപേക്ഷകര്‍ക്ക് സബ്സിഡി കിട്ടുന്നതിന് എന്തുചെയ്തു എന്ന ചോദ്യത്തില്‍ തനിക്ക് അതുമായി ബന്ധമില്ലന്ന് പറഞ്ഞ് സരിത ഒഴിഞ്ഞുമാറി. സരിതയാണ് സബ്സിഡി കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് കമീഷന്‍ പറഞ്ഞപ്പോള്‍ അത് ശരിയല്ലന്നായിരുന്നു സരിതയുടെ മറുപടി. താന്‍ കമ്പനിയുടെ ഡയറക്ടര്‍ മാത്രമാണെന്നും ബിജു രാധാകൃഷ്ണനാണ് മാനേജിങ് ഡയറക്ടറെന്നും പറഞ്ഞു. ഈ ഘട്ടത്തില്‍ ബിജുവുമായി ഭാര്യ-ഭര്‍തൃ ബന്ധമുണ്ടായിരുന്നോ എന്ന് കമീഷന്‍ ആരാഞ്ഞു. ഇല്ലന്ന് സരിത പറഞ്ഞതോടെയാണ് വിവാഹമോചനത്തിനുശേഷം ജയിലില്‍ പ്രസവിച്ച കുഞ്ഞിന്റെ പിതാവാരാണെന്ന് വെളിപ്പെടുത്തണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടത്.

ആദ്യം ചോദിച്ച സ്വകാര്യകാര്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാമെങ്കില്‍ ഇതിനും പറയാമെന്ന് കമീഷന്‍ നിരീക്ഷിച്ചു. ഒരുകുഞ്ഞിന് തന്റെ പിതാവാരാണെന്ന് അറിയാന്‍ അവകാശമുണ്ട്. അത് വെളിപ്പെടുത്താതിരിക്കുന്നത് പുതുതലമുറയോട് കാണിക്കുന്ന അധിക്ഷേപവും അവഹേളനവുമാണ്. ഇതേ കാര്യം സരിതയുടെ അമ്മയോട് ചോദിച്ചപ്പോള്‍ അക്കാര്യം സരിതയോടുതന്നെ ചോദിച്ചാല്‍ മതിയെന്നാണ് അവര്‍ മറുപടി പറഞ്ഞത്. പൊലീസിനോട് വെളിപ്പെടുത്താമെന്നും കമീഷനോട് പറയില്ലന്നുമുള്ള നിലപാട് ശരിയല്ല. കമീഷന്റെ മുന്നില്‍ ഇരുന്ന് കരയുകയല്ല കാര്യങ്ങള്‍ പറയുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top