Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ഹിന്ദുത്വ മേധാവി മോദിയുടെ സര്‍ക്കാര്‍ ഇന്ത്യയുടെ അയല്‍വാസികള്‍ക്ക് ഭീഷണിയായി മാറുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍   ****    കോവിഡ്-19: തുടര്‍ച്ചയായ അഞ്ചാം ദിവസവും ബ്രസീലില്‍ ദിവസേന മരണ നിരക്ക് ഉയരുന്നു   ****    റെഡ്മി 10 എക്സ്, റെഡ്മി 10 എക്സ് പ്രോ എന്നീ 5ജി സ്മാര്‍ട്ട് ഫോണുകള്‍ റെഡ്മി പുറത്തിറക്കി   ****    ഇന്ത്യയില്‍ കൊറോണ വൈറസ് കൈകാര്യം ചെയ്തതില്‍ മോദിയുടെ പരാജയം എടുത്തു പറഞ്ഞ് ന്യൂയോര്‍ക്ക് ടൈംസ്   ****    കേരളത്തില്‍ മദ്യ വില്പന നാളെ മുതല്‍; ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി രാവിലെ ഒമ്പത് മണിമുതല്‍ വൈകീട്ട് അഞ്ച് മണിവരെ; ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തവര്‍ക്ക് മാത്രം   ****   

ആവശ്യങ്ങളുടെ പട്ടികയുമായി പ്രധാനമന്ത്രിക്കു മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും

December 16, 2015 , സ്വന്തം ലേഖകന്‍

NCRP0071592തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിതല ചര്‍ച്ചക്കും പുതിയ ആഘാതപഠനത്തിനും നടപടി എടുക്കണമെന്ന് കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. റബര്‍ പ്രതിസന്ധി മറികടക്കാന്‍ ഇറക്കുമതിനയം മാറ്റുകയും തീരുവ വര്‍ധിപ്പിക്കുകയും വിലസ്ഥിരതാ ഫണ്ടില്‍നിന്ന് കൂടുതല്‍ സഹായം നല്‍കുകയും വേണം. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സഹായം നല്‍കണം. ഇതിനായി കേന്ദ്രം തയാറാക്കിയ സിന്‍ഹു കമീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണം. ഇവയടക്കം 14 ആവശ്യങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കൈമാറി. തിരുവനന്തപുരം വിമാനത്താവളത്തില്‍ സംസ്ഥാന വിഷയങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ പ്രത്യേക ചര്‍ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

പുതിയ ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് തമിഴ്നാടിനെ പ്രേരിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. പുതിയ ഡാമിന് പരിസ്ഥിതി ആഘാതപഠനത്തിന് നല്‍കിയ അനുമതി പിന്‍വലിച്ച പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി അസാധുവാക്കണം. ചെന്നൈ വെള്ളപ്പൊക്കത്തിന്റെയും മുല്ലപ്പെരിയാര്‍ വൃഷ്ടിപ്രദേശത്തെ കനത്തമഴയുടെയും പശ്ചാത്തലത്തില്‍ ആഘാതപഠനം നടത്താന്‍ വിദേശീയരടക്കമുള്ള വിദഗ്ധരെ നിയോഗിക്കണം.

കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണം. വിദഗ്ധസമിതിയുടെ ശിപാര്‍ശയനുസരിച്ച് തീരദേശ സംരക്ഷണ നിയമത്തില്‍ ഭേദഗതികള്‍ വരുത്തണം. ശബരിമല വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ അടക്കം 625 കോടിയുടെ പദ്ധതി അംഗീകരിക്കണം. ശബരിമല ക്ഷേത്രത്തെ ദേശീയ തീര്‍ഥാടനകേന്ദ്രമാക്കി പ്രഖ്യാപിക്കണം. സംസ്ഥാനത്തിനുള്ള വാര്‍ഷിക ഭക്ഷ്യധാന്യ വിഹിതം രണ്ടുലക്ഷം മെട്രിക് ടണ്‍ കൂടി വര്‍ധിപ്പിക്കണം. മാര്‍ച്ച് 31ന് ശേഷവും കുറവ് വരുത്താന്‍ പാടില്ല. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്തെ അനാഥാലയങ്ങളിലെ 60000 അന്തേവാസികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കണം.

പാലക്കാട് കോച്ച് ഫാക്ടറിക്കുള്ള സ്ഥലം ലഭ്യമാക്കിയതിനാല്‍ എത്രയും പെട്ടെന്ന് സംയുക്ത സംരംഭത്തിനുള്ള പങ്കാളിയെ തെരഞ്ഞെടുത്ത് റെയില്‍വേ ബജറ്റില്‍ ആവശ്യമായ ഫണ്ട് വകയിരുത്തണം. സബര്‍ബന്‍ റെയില്‍ സര്‍വിസിനായി സംസ്ഥാന സര്‍ക്കാറും ഇന്ത്യന്‍ റെയില്‍വേയും തമ്മില്‍ മെമ്മോറാണ്ടം ഒപ്പിടാന്‍ നടപടികള്‍ ത്വരിതപ്പെടുത്തണം. ശബരി റെയില്‍പാത നിര്‍മാണം പൂര്‍ത്തിയാക്കണം.

വയനാട് ജില്ലയിലെ ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ അനുവദിച്ച തുകയിലെ ശേഷിക്കുന്ന 62.20 കോടി ഉടന്‍ നല്‍കണം. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) മാതൃകയിലുള്ള സ്ഥാപനം ഇക്കൊല്ലം തന്നെ അനുവദിക്കണം. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതിയുടെ സംസ്ഥാന വിഹിതമായ 50 ശതമാനം നല്‍കാന്‍ സമ്മതിച്ചത് പരിഗണിച്ച് ബജറ്റില്‍ പദ്ധതി ഉള്‍പ്പെടുത്തണം. തിരുവനന്തപുരം ആര്‍.സി.സിയെ ദേശീയ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടായും മലബാര്‍ കാന്‍സര്‍ സെന്ററിനെ റീജനല്‍ കാന്‍സര്‍ സെന്ററായും ഉയര്‍ത്തണം. എയര്‍ കേരള സാധ്യമാക്കാന്‍ ഇളവുകള്‍ അനുവദിക്കണം. ഗള്‍ഫ് മേഖലയിലെ വിമാനക്കമ്പനികളുടെ യാത്രാനിരക്കിലെ അന്യായ വര്‍ധന നിയന്ത്രിക്കുകയും കൂടുതല്‍ വിമാന സര്‍വിസ് ഏര്‍പ്പെടുത്തുകയും ചെയ്യണം. തിരുവനന്തപുരം പാലോട്ടുള്ള ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്റെ കേന്ദ്രം ഏറ്റെടുക്കുന്ന നടപടി ത്വരിതപ്പെടുത്തണം.

നാളികേര വിലയിടിവ് നേരിടാന്‍ സമര്‍പ്പിച്ച പദ്ധതി അംഗീകരിക്കണം. തിരുവനന്തപുരത്തടക്കം രണ്ട് സ്മാര്‍ട്ട്സിറ്റികള്‍ കൂടി അനുവദിക്കണം. ഗെയ്ല്‍ വാതക പൈപ്പ്ലൈന്‍ പദ്ധതിയിലെ പൈപ്പിടല്‍ ജോലികള്‍ ഉടന്‍ തുടങ്ങുമെന്ന് ഉറപ്പുവരുത്തണം. 503 ഏക്കര്‍ ഭൂമിയാണ് ഇതിന് ഏറ്റെടുക്കേണ്ടത്. 350 ഏക്കര്‍ എടുത്തു. ബാക്കി ഉടന്‍ എടുക്കും. ഏറ്റെടുത്ത സ്ഥലത്ത് പൈപ്പിടണം.

ഈ ആവശ്യങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി ഏതെങ്കിലും തരത്തിലുള്ള ഉറപ്പൊന്നും നല്‍കിയിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കേ ഏതെങ്കിലും ആവശ്യം പരിഗണിക്കാനും സാധ്യത കുറവാണ്. മോദിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടും കേരളത്തിന് ഒന്നും അനുവദിച്ചില്ല എന്ന് പരാതി പറയാന്‍ യു.ഡി.എഫിന് അവസരം കിട്ടുമെന്നതാണ് മോദിയും മന്ത്രിതല സംഘവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പ്രധാന ‘ഫലം’.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top