Flash News

സോമർസെറ്റ് സെൻറ് തോമസ്‌ കാത്തോലിക് ഫൊറോനാ ദേവാലയം ക്രിസ്മസ് കാരോൾ നടത്തി

December 21, 2015 , സെബാസ്റ്റ്യൻ ആന്റണി

1

ന്യൂജേഴ്‌സി: രണ്ടായിരത്തി പതിനഞ്ചു വർഷങ്ങൾക്കു മുമ്പ്, മാനവരാശിയുടെ രക്ഷക്കായി, ബേദ്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ദൈവപുത്രൻ അവതരിച്ചത്തിൻറെ സന്തോഷവാർത്ത അറിയിച്ച മാലാഖമാരുടെ ദൈവദൂത്, സോമർസെറ്റ്‌ ദേവാലയത്തിലെ ഓരോ ഭവനങ്ങളിലും അറിയിക്കുന്ന ക്രിസ്മസ് കരോൾ ഈ വർഷവും സോമർസെറ്റ് സെൻറ് തോമസ്‌ സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയം ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു.

ശാന്തിയുടേയും സമാധാനത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശം നാമോരുത്തരിലും നിറയ്‌ക്കുവാന്‍ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷത്തിലൂടെ സാധിക്കണമെന്ന്‌ വികാരി ഫാ. തോമസ്‌ കടുകപ്പള്ളി ആശംസിച്ചു.

വാര്‍ഡ്‌ തിരിച്ചു നടത്തിയ ക്രിസ്‌തുമസ്‌ കരോളിംഗിന് വാര്‍ഡ്‌ പ്രതിനിധികള്‍ നേതൃത്വം നല്‍കി. ചുമലിലെ സഞ്ചിയിൽ സമ്മാനങ്ങളുമായി ക്രിസ്മസ്‌ പാപ്പായും ഗായക സംഘത്തെ അനുഗമിച്ചു. ഉണ്ണിയേശുവിന്റെ തിരുപ്പറവി നല്‍കുന്ന സന്ദേശവുമായി പ്രാര്‍ത്ഥനാ ചൈതന്യത്തോടെ നടത്തിയ കരോളിംഗില്‍ ഓരോ വീടുകളിലും കുടുംബ പ്രാര്‍ത്ഥനയോടെ ആരംഭിച്ച്‌, ക്രിസ്‌തുമസ്‌ സന്ദേശം നല്‍കി ക്രിസ്‌തുമസ്‌ ഗാനാലാപനത്തോടെയാണ്‌ സമാപിച്ചത്‌.

ഇടവക വികാരി അച്ചനോടൊപ്പം മറ്റ്‌ ദേവാലയങ്ങളില്‍ നിന്നുള്ള വൈദീകരും കരോളിംഗില്‍ പങ്കെടുത്തു.

ക്രിസ്‌മസ്‌ പാപ്പായുടെ അകമ്പടിയോടെ ഉണ്ണിയേശുവിനെ കൈയ്യിലേന്തി നടത്തിയ കുടുംബ സന്ദര്‍ശനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റേയും നിമിഷങ്ങളായിരുന്നു. എട്ടു വാര്‍ഡുകളിലായി നടത്തിയ കരോളിംഗില്‍ ഇടവകയിലെ 250 -ല്‍പ്പരം കുടുംബങ്ങള്‍ സന്ദര്‍ശിച്ചതായി മുഖ്യ സംഘാടകരായ ലെഗോ ജോസഫ്‌ , ജോസ്‌മോന്‍ ജോസഫ്‌ എന്നിവര്‍ അറിയിച്ചു.

സെബാസ്റ്റ്യൻ തോട്ടത്തിൽ (വാര്‍ഡ്‌ 1), മേരിദാസൻ തോമസ്‌ (വാര്‍ഡ്‌ 2), ടോം പെരുമ്പായില്‍ (വാര്‍ഡ്‌ 3), ജോണ്‍സൻ ഫിലിപ്പ് (വാര്‍ഡ്‌ 4), ജോർജ്ജ് ചെറിയാൻ (വാര്‍ഡ്‌ 5), റെമി ചിറയിൽ (വാര്‍ഡ്‌ 6), ജോർജ്ജ് വർക്കി (വാര്‍ഡ്‌ 7), ജെയിംസ്‌ കൊക്കാട്‌ (വാര്‍ഡ്‌ 8) തുടങ്ങിയവരായിരുന്നു വാര്‍ഡ്‌ പ്രതിനിധികള്‍.

2

Caroling 2015.jpg2jpg

Caroling 2015 ward3

Caroling 2015 ward5


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top