Flash News
ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****    വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗിയെ വധിച്ചവര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് സൗദി പ്രൊസിക്യൂഷന്‍   ****   

അമ്മു ഫിലിപ്പ് നിര്യാതയായി

December 27, 2015 , ജോര്‍ജ് തുമ്പയില്‍

ammu

ലിവിംഗ്സ്റ്റണ്‍ (ന്യൂജെഴ്‌സി): കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സിയുടെ (KANJ)മുന്‍ പ്രസിഡന്റ് അമ്മു ഫിലിപ്പ് നിര്യാതയായി. സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന അമ്മു ഫിലിപ്പ് KANJ സ്ഥാപക പ്രസിഡന്റ് പരേതനായ ഡോ. സാമുവല്‍ ഫിലിപ്പിന്റെ ഭാര്യയാണ്. നിലവില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗമാണ്.

സീബാ ഫിലിപ്പ്, നീന ഫിലിപ്പ് എന്നിവരാണു മക്കള്‍. ജാമാതാവ് ഡേവിഡ് മെഴ്‌സര്‍. കെയ്‌സ്, കെയ്‌ലി എന്നിവര്‍ കൊച്ചുമക്കള്‍.

ഡിസംബര്‍ 28-ാം തിയ്യതി തിങ്കളാഴ്ച 3 മുതല്‍ 9 വരെ ലിവിംഗ്സ്റ്റണിലുള്ള ക്വീന്‍ ഹോപ്പിംഗ് ഫ്യൂണറല്‍ ഹോമിലും (145 ഈസ്റ്റ് മൗണ്ട് പ്ലസന്റ് അവന്യു); ഡിസംബര്‍ 29-ാം തിയ്യതി ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 12 വരെ ക്ലിഫ്റ്റണിലുള്ള സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലും (1231 വാന്‍ ഹൗട്ടന്‍ അവന്യു)വേയ്‌ക്ക് സര്‍‌വ്വീസ് ഉണ്ടായിരിക്കും. അഭിവന്ദ്യ സഖറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം ജനുവരി 2-ാം തിയ്യതി ശനിയാഴ്ച കരുവാറ്റാ മാര്‍ യാക്കോബ് ബുര്‍ദ്ദാനാ ഓര്‍ത്തഡോക്സ് വലിയപള്ളി സെമിത്തേരിയില്‍ സംസ്ക്കരിക്കും.

കരുവാറ്റ കൊച്ചു പുത്തന്‍‌വീട് കുടുംബാംഗമായ അമ്മു ഫിലിപ്പ് ക്ലിഫ്ടന്‍ സെന്റ് ഗ്രിഗോറിയൊസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണു. മര്‍ത്തമറിയം വനിതാ സമാജം, സണ്‍‌ഡേ സ്‌കൂള്‍, പ്രാര്‍ഥനാ യോഗം തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top