Flash News

യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മത്സരത്തില്‍ നിന്ന് മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ജോര്‍ജ് പട്ടാക്കി പിന്മാറി

December 31, 2015 , പി.പി. ചെറിയാന്‍

george-patakiവാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിന് യോഗ്യനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിന് മത്സര രംഗത്തുണ്ടായിരുന്ന മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ജോര്‍ജ് പട്ടാക്കി പിന്മാറുന്നതായി പ്രഖ്യാപിച്ചു.

1994-ല്‍ ഗവര്‍ണ്ണര്‍ മറിയൊ ക്വോമോയെ പരാജയപ്പെടുത്തി മൂന്നു തവണ ന്യൂയോര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവായി തിരഞ്ഞെടുക്കപ്പെട്ട പട്ടാക്കി ജനങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിനും, തിരഞ്ഞെടുപ്പു ഫണ്ട് രൂപീകരിക്കുന്നതിനും പരാജയപ്പെട്ടതാണ് മത്സരത്തില്‍ നിന്നും പിന്മാറുവാന്‍ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.

സംസ്ഥാന ഗവര്‍ണ്ണര്‍മാരായിരുന്നവരും, ഇപ്പോള്‍ സ്ഥാനം വഹിക്കുന്നതുമായ നാലാമത്തെ ഗവര്‍ണ്ണറാണ് മത്സരത്തില്‍ നിന്നും പിന്മാറിയ ജോര്‍ജ്ജ് പട്ടാക്കി. 12 റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ കൂടി മത്സരരംഗത്തുണ്ട്. ഡൊണള്‍ഡ് ട്രംബ്, ടെഡ് ക്രൂസ്, ബെന്‍ കാര്‍സന്‍, കാര്‍ലി ഫിയോറിന, മാര്‍ക്കോ റൂബിയൊ, റിക്ക്‌ സന്റോറം, ജെബ് ബുഷ് എന്നിവരാണ് അവശേഷിക്കുന്ന പ്രധാന സ്ഥാനാര്‍ത്ഥികള്‍. ലൂസിയാന ഗവര്‍ണ്ണര്‍ ബോബി ജിന്‍ഡാല്‍, ടെക്‌സസ്സ് ഗവര്‍ണ്ണര്‍ റിക്ക്‌ പെറി, വിസ്‌കോണ്‍സിന്‍ ഗവര്‍ണ്ണര്‍ സ്‌കോട്ട് വാക്കര്‍, സൗത്ത് കരോളിന സെനറ്റര്‍ ലിന്‍സി ഗ്രാം, എന്നിവരാണ് നേരത്തെ പിന്മാറിയത്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ഡൊണള്‍ഡ് ട്രംബിന് ലഭിക്കുമെന്നാണ് പൊതുവെ പ്രചരിപ്പിക്കപ്പെടുന്നത്. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കിയ ഹില്ലരി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംബുമായി ഏറ്റുമുട്ടിയാല്‍ ഹില്ലരിയ്ക്കായിരിക്കും ജയമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top