Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

മകരജ്യോതിയും മകരസംക്രമ പൂജയും 15ന്

January 1, 2016 , സ്വന്തം ലേഖകന്‍

Sabarimala makaravilakkuശബരിമല: മകരജ്യോതിയും മകരസംക്രമ പൂജയും ജനുവരി 15ന് നടക്കും. 15ന് പുലര്‍ച്ചെ 1.29ന് സൂര്യന്‍ ധനുരാശിയില്‍നിന്ന് മകരം രാശിയിലേക്ക് മാറുന്ന സമയത്താണ് സംക്രമപൂജ നടക്കുക. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് പ്രത്യേക ദൂതന്‍ വശം കൊണ്ടുവരുന്ന നെയ്യാണ് ഭഗവാന് അഭിഷേകം കഴിക്കുക. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തിക്കുന്ന തിരുവാഭരണം ചാര്‍ത്തി 15ന് വൈകുന്നേരം 6.40ന് ദീപാരാധന നടക്കും. ഈസമയം തെളിയുന്ന മകരനക്ഷത്രത്തോടൊപ്പം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയക. ഭക്തര്‍ക്ക് 19വരെ മാത്രമേ നെയ്യഭിഷേകവും 20വരെ മാത്രമേ ദര്‍ശന സൗകര്യവും ഉണ്ടാകൂ. 21ന് രാവിലെ രാജാവിന്റെ ദര്‍ശനത്തിനുശേഷം നട അടയ്ക്കുന്നതോടെ മകരവിളക്ക് തീര്‍ഥാടനകാലത്തിന് സമാപനം കുറിക്കും.

ഈ വര്‍ഷത്തെ മകരവിളക്കിന് അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണം 13നാണ് വലിയകോയിക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്രയായി പുറപ്പെടുന്നത്. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള 22 അംഗസംഘത്തെ പന്തളം കൊട്ടാരം നിര്‍വാഹകസംഘമാണ് പ്രഖ്യാപിച്ചത്. പ്രധാനപെട്ടി ഗുരുസ്വാമിയും പൂജാപാത്രങ്ങള്‍ അടങ്ങുന്ന പെട്ടി മതുമന ശിവന്‍പിള്ളയും കൊടിപെട്ടി കിഴക്കേത്തോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായരുമാണ് ശിരസ്സിലേറ്റുന്നത്.

കെ. ഭാസ്കരക്കുറുപ്പ്, തുളസീധരന്‍പിള്ള, രാജന്‍ കൊച്ചുതുണ്ടില്‍, ഉണ്ണികൃഷ്ണപിള്ള കണ്ടാമത്തത്തേ്, ഗോപിനാഥക്കുറുപ്പ്, വിജയന്‍ വെളിച്ചപ്പാട്ട്, സുനില്‍ ആലുംമൂട്ടില്‍, ഉണ്ണികൃഷ്ണപിള്ള, വിനീത് പനച്ചിക്കല്‍, മഹേഷ്, പ്രവീണ്‍കുമാര്‍, ദീപു അശോകന്‍, മധുരാജന്‍, വിനോദ് കൊച്ചുപുര എന്നിവരാണ് മറ്റ് സംഘാംഗങ്ങള്‍. ഗുരുസ്വാമിയാണ് സംഘാംഗങ്ങളെ ശിപാര്‍ശചെയ്തത്. വൃശ്ചികം ഒന്നുമുതല്‍ 56 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെയാണ് സംഘാംഗങ്ങള്‍ തിരുവാഭരണവുമായി മല ചവിട്ടുന്നത്. സംഘാംഗങ്ങളോടൊപ്പം സഹായികളായി അഞ്ചു സ്വാമിമാരുമുണ്ടാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top