Flash News

ജോണ്‍ മാത്യു (ബാബു-66) ഷിക്കാഗോയില്‍ നിര്യാതനായി

January 2, 2016 , ജോയിച്ചന്‍ പുതുക്കുളം

Untitled

ഷിക്കാഗോ: തിരുവല്ല (മുക്കാഞ്ഞിരം) പാലയ്ക്കല്‍ പുത്തന്‍വീട്ടില്‍ ജോണ്‍ മാത്യു (ബാബു -66) നിര്യാതനായി. ഷിക്കാഗോ സി.എസ്.ഐ കോണ്‍ഗ്രിഗേഷനിലെ ആദ്യകാല അംഗങ്ങളില്‍ ഒരാളായിരുന്നു. ബഞ്ചമിന്‍ മാത്യു, ചാള്‍സ് മാത്യു എന്നിവര്‍ മക്കളാണ്.

നൈനാന്‍ മാത്യു (മുംബൈ), മേരിക്കുട്ടി തോമസ് (ഷിക്കാഗോ), ജോര്‍ജ് പി. മാത്യു (ഷിക്കഗോ), തോമസ് മാത്യു (ഷിക്കാഗോ), അന്നമ്മ നൈനാന്‍ (തിരുവല്ല), അലക്‌സ് മാത്യു (ഷിക്കാഗോ), എലിസബത്ത് തരകന്‍ (ഷിക്കാഗോ) എന്നിവര്‍ സഹോദരങ്ങളാണ്.

ജനുവരി 3-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 8 വരെ റോബര്‍ട്ട് ജെ. ഷെഹി ആന്‍ഡ് സണ്‍സ് ഫ്യൂണറല്‍ ഹോമില്‍ (4950 W, 79th Street, IL 60459) വെയ്ക്ക് സര്‍വീസും, ജനുവരി നാലിന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ചിക്കാഗോയില്‍ (Episcopal Church of our Savior, 116 E, Church Street, Elmhurst, IL 60126) ശവസംസ്കാര ശുശ്രൂഷയും ആരംഭിക്കും. തുടര്‍ന്ന് ചാപ്പല്‍ ഹില്‍ സൗത്ത് സെമിത്തേരിയില്‍ (11333 S. Central Ave, Oaklawn, IL 60453) സംസ്കാരം നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എലിസബത്ത് തരകന്‍ (630 306 1958), തോമസ് മാത്യു (708 280 7385).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top