Flash News

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ക്വീന്‍സ്, ലോംഗ്‌ ഐലന്റ്, ബ്രൂക്‌ലിന്‍ പള്ളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസും നവവത്സരവും ആഘോഷിച്ചു

January 5, 2016 , ജോര്‍ജ് തുമ്പയില്‍

SLP_6579ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ക്വീന്‍സ്, ലോംഗ്‌ ഐലന്റ്, ബ്രൂക്‌ലിന്‍ ഭാഗങ്ങളിലുള്ള പത്ത് ഇടവകകളുടെ നേതൃത്വത്തില്‍ സംയുക്ത ക്രിസ്തുമസ്, നവവത്സര ആഘോഷം ജനുവരി 3-ാം തിയതി ഞായറാഴ്ച നടന്നു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കോളോവോസിന്റെ അധ്യക്ഷതയില്‍ ന്യൂയോര്‍ക്കിലെ ഗ്ലെന്‍ ഓക്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെയായിരുന്നു ആഘോഷ പരിപാടികള്‍. കോപ്ടിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ഫാ. മക്കാറിയോസ് അന്തോണിയോസ് ക്രിസ്തുമസ്, നവവത്സര സന്ദേശം നല്‍കി.

കൗണ്‍സില്‍ പ്രസിഡന്റ് ഫാ. ജോണ്‍ തോമസ്, സെക്രട്ടറി തോമസ് വര്‍ഗീസ്, ട്രഷറര്‍ ജോണ്‍ താമരവേലില്‍, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ കോരസണ്‍ വര്‍ഗീസ്, പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു. ക്വയര്‍ ഡയറക്ടര്‍ വെരി. റവ. പൗലോസ് ആദായി കോര്‍ എപ്പിസ്‌ക്കോപ്പയുടെ നേതൃത്വത്തില്‍ ജോസഫ് പാപ്പന്‍ ക്വയര്‍ മാസ്റ്ററും മേരി വര്‍ഗീസ്, തോമസ് മത്തായി എന്നിവര്‍ ക്വയര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുമായി നടന്ന ഗാനവിരുന്ന് ഹൃദ്യമായി. പ്രദേശത്തെ പത്ത് ഇടവകകളുടെ നേതൃത്വത്തില്‍ നടന്ന കുട്ടികളുടെ പരിപാടികളും ആകര്‍ഷണീയമായി.

അബിഗയ്ല്‍ വര്‍ഗീസിന്റെ ബൈബിള്‍ പാരായണത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.

SLP_6582 SLP_6585


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top