Flash News

പാസ്റ്റര്‍ മാത്യൂ സാമുവേലിന് വിശ്വാസ സമൂഹത്തിന്റെ അന്ത്യാഞ്ജലി

January 8, 2016 , നിബു വെള്ളവന്താനം

PASTOR1

ന്യുയോര്‍ക്ക്: ന്യുയോര്‍ക്കില്‍ ജനുവരി 6ന് എണ്‍പ­ത്തി­മൂന്നാം വയ­സ്സില്‍ നിര്യാതനായ ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവ സഭയുടെ സീനിയര്‍ ശുശ്രൂഷകനും നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി യുടെ ഈസ്‌റ്റേണ്‍ റീജിയന്‍ മുന്‍ പ്രസിഡന്റുമായ പാസ്റ്റര്‍ മാത്യൂ സാമുവേലിനു വിശ്വാസ സമൂഹത്തിന്റെ അന്ത്യാഞ്ജലി.

ജനുവരി 9 ശനി വൈകിട്ട് 5 മുതല്‍ 9 വരെ ജറുസലേം അവന്യുവിലുള്ള ഇന്‍ഡ്യാ പെന്തക്കോസ്തല്‍ അസംബ്ലി സഭാഹാളിലും ജനുവരി 10 ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ അമിറ്റ്‌വില്ലയിലുള്ള ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ചിലുമായി പൊതുദര്‍ശനത്തിനു വെയ്ക്കുന്ന ഭൗതീകശരീരം കാണുവാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവനും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പെന്തക്കോസ്ത് സഭകളുടെ ആത്മീയ അദ്ധ്യക്ഷന്മാരും, വിശ്വാസ പ്രതിനിധികളും സാമുഹിക സാംസ്കാരിക നേതാക്കളും വിവിധ സംഘടനാ ഭാരവാഹികളും എത്തിച്ചേരും. ജനുവരി 11നു തിങ്കളാ ഴ്ച രാവിലെ 8.30 മുതല്‍ 11 വരെ അമിറ്റ്‌വിക്ലയിലുള്ള ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ചില്‍ അവസാനമായി നടത്തപ്പെടുന്ന ശുശ്രൂഷയ്ക്ക് ഐ.പി.സി ഈസ്‌റ്റേണ്‍ റീജിയന്‍ ഭാരവാഹികളും, എലീം ഫുള്‍ ഗോസ്പല്‍ അസംബ്ബ്‌ളി സഭയും നേത്യുത്വം വഹിക്കും. തുടര്‍ന്ന് വിലാപയാത്രയായി ഭൗതീകശരീരം പോര്‍ട്ട് വാഷിംഗ്ടണിലുള്ള നാസാ നോള്‍സ് സെമിത്തേരിയിലേക്ക് കൊണ്ടുപോകുന്നതും 12 മണിക്ക് പാസ്റ്റര്‍ തോമസ്.വി കോശിയുടെ മുഖ്യ കാര്‍മ്മികത്വത്തിലും പാസ്റ്റര്‍മാരായ ഇട്ടി ഏബ്രഹാം, കെ.വി ഏബ്രഹാം എന്നിവരുടെ സഹ കാര്‍മ്മികത്വത്തിലും സംസ്ക്കാര ചടങ്ങുകള്‍ നടത്തപ്പെടും.

പത്തനംതിട്ട ഇലന്തൂരില്‍ വി.കെ മത്തായിടെയും കുഞ്ഞമ്മ മത്തായിടെയും മകനായി 1933 ജനുവരി 15 നു ജനിക്ല മാത്യൂ സാമുവേല്‍ 1951 ല്‍ കുമ്പനാട് ഹെബ്രോന്‍ ബൈബിള്‍ കോളേജില്‍ വേദപടനം അഭ്യസിച്ചു. രണ്ട് വര്‍ഷ ത്തിനുശേഷം 1953ല്‍ ബാംഗ്ലൂര്‍ സതേണ്‍ ഏഷ്യ ബൈബിള്‍ കോളേജില്‍ നിന്നും വചന പടനം പൂര്‍ത്തിയാക്കി കേരളത്തില്‍ തലവടി, തട്ട, പുനലൂര്‍, കുമ്പനാട്, പൂവത്തൂര്‍, ആനിക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ മുഴുവന്‍ സമയ ശുശ്രൂഷകനായി പ്രവര്‍ത്തിച്ചു. 1959 ല്‍ മുംബൈയില്‍ ചെമ്പൂര്‍ ഐ.പി.സി സഭയുടെ ആദ്യത്തെ ശുശ്രൂഷകനായി നിയമിതനായി. 1975ല്‍അമേരിക്കയിലേക്ക് കുടിയേറിയ പാസ്റ്റര്‍ മാത്യൂ സാമുവേല്‍ ന്യുയോര്‍ക്ക് എലീം ഫുള്‍ഗോസ്പല്‍ അസംബ്ബ്‌ളി സഭയുടെ സഹശുശ്രൂഷകനായും, സീനിയര്‍ ശുശ്രൂഷകനായും പ്രവര്‍ത്തിച്ചു. അമേരിക്ക യിലെ പെന്തക്കോസ്ത് പ്രസ്ഥാനങ്ങളുടെ ദേശീയ നേത്യുത്വനിരയില്‍ മികക്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച പാസ്റ്റര്‍ മാത്യൂ സാമുവേല്‍ കണ്‍വന്‍ഷന്‍ പ്രഭാഷകന്‍, കൗണ്‍സിലര്‍, ഗ്രന്ഥകര്‍ത്താവ്, ബൈബിള്‍ കോളേജ് അദ്ധ്യാപകന്‍ തുടങ്ങിയ നിലകളില്‍ ആറുപതിറ്റാണ്ടുകാലം സത്യസുവിശേഷത്തിന്റെ പ്രചാരകനായിരുന്നു. കോട്ടയം ഇടയത്ര കുടുംബാഗം സാറമ്മയാണ് ഭാര്യ. മക്കള്‍: ഫേബ, റോയി, സൂസന്‍, ഗ്രേസ്, ജോജി, ബെന്നി. മരുമക്കള്‍: റെജി, ലോവീസ്, മോനിച്ചന്‍, റോണി, ഷീബ, ലളിത

പാസ്റ്റര്‍ മാത്യൂ സാമുവേലിന്റെ ദേഹവിയോഗത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍, മുന്‍ പ്രസിഡന്റ് ഡോ: കെ.സി ജോണ്‍, ചര്‍ച്ച് ഓഫ് ഗോഡ് സ്‌റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ പി.ജെ ജെയിംസ്, മുന്‍ ഓവര്‍സീയര്‍ പാസ്റ്റര്‍ എം.കുഞ്ഞപ്പി, അസംക്ലീസ് ഓഫ് ഗോഡ് സൂപ്രണ്ടന്റ് പാസ്റ്റര്‍ ടി.ജെ സാമുവേല്‍, പി.സി.എന്‍.എ.കെ, ഐ.പി.സി, എ.ജി ഫാമിലി കോണ്‍ഫ്രന്‍സ് ഭാരവാഹികള്‍, പാസ്റ്റര്‍ പി.ഫിലിപ്പ് ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജെയിംസ് ജോര്‍ജ് ഉമ്മന്‍, മുന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജോയി ഏബ്രഹാം, മിഡ് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഷാജി ദാനിയേല്‍, പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി രാജന്‍ ആര്യപ്പള്ളില്‍, ഇന്‍ഡ്യാ പ്രസ്ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ സെക്രട്ടറി ജോയി തുമ്പമണ്‍, ഇന്‍ഡ്യാ ക്രിസ്ത്യന്‍ അസംക്ലി സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ സാമുവേല്‍ ജോണ്‍, സെക്രട്ടറി സാം തോമസ്, ഐ.സി.പി.എഫ് ചെയര്‍മാന്‍ പാസ്റ്റര്‍ ജേക്കബ് മാത്യൂ, ഐ.പി.എ ചര്‍ക്ല് സീനീയര്‍ പാസ്റ്റര്‍ ഫിന്നി സാമുവേല്‍, പാസ്റ്റര്‍മാരായ ജോയി.പി. ഉമ്മന്‍, മോനി മാത്യൂ, വിത്സണ്‍ ജോസ്, ജോസഫ് വില്യംസ്, ജേക്കബ് ജോര്‍ജ,് എ.എം വര്‍ഗീസ്, പി.സി.എന്‍.എ.കെ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ഷാജി കെ. ദാനിയേല്‍, സെക്രട്ടറി റ്റിജു തോമസ്, ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് കണ്‍വീനര്‍ പാസ്റ്റര്‍ ജോണ്‍ തോമസ് കൊടുന്തറ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top