- Malayalam Daily News - http://www.malayalamdailynews.com -

ഒരു കിലോ ആപ്പ്ളിന്‍െറ വിലക്ക് ആഗ്ര- ഡല്‍ഹി യാത്ര

12-1444668820-indianrailways [1]ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് നിരക്ക് സബ്സിഡിക്ക് താരതമ്യവുമായി റെയില്‍വേയുടെ ചാര്‍ട്ട്. ആപ്പ്ള്‍, ടൂത്ത്പേസ്റ്റ്, സിനിമ ടിക്കറ്റ് തുടങ്ങിയവയുടെ വിലയുമായി ടിക്കറ്റ് വില താരതമ്യപ്പെടുത്തിയാണ് ചാര്‍ട്ടിറക്കിയിരിക്കുന്നത്.

ജനറല്‍ കമ്പാര്‍ട്മെന്റില്‍ ആഗ്ര മുതല്‍ ഡല്‍ഹിവരെ യാത്ര ചെയ്യാന്‍ 85 രൂപയാണ് വേണ്ടതെന്നും ഇത് ഒരു കിലോ ആപ്പ്ള്‍ വിലക്ക് തുല്യമാണെന്നും ചാര്‍ട്ടില്‍ പറയുന്നു. ആഗ്രയില്‍നിന്ന് ചണ്ഡീഗഢിലേക്ക് 95 രൂപയാണ് ടിക്കറ്റ്. 140 ഗ്രാം ടൂത്ത്പേസ്റ്റിന്‍െറ വിലയ്ക്ക് തുല്യമാണിത്. ആഗ്ര-ഡല്‍ഹി റൂട്ടില്‍ ബസ്ചാര്‍ജ് 280 രൂപയും ന്യൂഡല്‍ഹി-ചണ്ഡീഗഢ് റൂട്ടില്‍ 350 രൂപയുമാണെന്നും ലിസ്റ്റില്‍ പറയുന്നു.

ഡല്‍ഹിയില്‍ നിന്ന് ജയ്പുരിലേക്ക് 303 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 105 രൂപയാണ്. ഇത് 500 എം.ബി ഇന്‍റര്‍നെറ്റ് പാക്കിന് തുല്യമാണ്. റെയില്‍വേ കിലോമീറ്ററിന്, സംവരണവിഭാഗത്തിന് 22 പൈസയും റിസര്‍വേഷന്‍ അനുവദിക്കാത്തവര്‍ക്ക് 44 പൈസയും ഈടാക്കുമ്പോള്‍ ബസ് ചാര്‍ജ് കിലോമീറ്ററില്‍ 89 പൈസ മുതല്‍ 1.44 രൂപവരെയാണെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

മുടക്കുമുതല്‍ വര്‍ധിച്ചിട്ടും റെയില്‍വേ വര്‍ഷങ്ങളായി ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടില്ലന്ന് വ്യക്തമാക്കാനാണ് ലിസ്റ്റ് ഇറക്കിയതെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ തല്‍ക്കാലം നീക്കമില്ലന്നും അദ്ദേഹം വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]