Flash News

ഗുലാം അലി മുംബൈയിലത്തെും

January 12, 2016 , സ്വന്തം ലേഖകന്‍

Ghula Aliമുംബൈ: ശിവസേനയുടെ കടുത്ത എതിര്‍പ്പ് തുടരുന്നതിനിടെ പാക് ഗസല്‍ ഗായകന്‍ ഗുലാം അലി ഈമാസം 29ന് മുംബൈ സന്ദര്‍ശിക്കും. സുഹൈബ് ഇല്യാസ് നിര്‍മിച്ച ഹിന്ദി ചിത്രമായ ‘ഘര്‍ വാപസി’യിലെ പാട്ടുകളുടെ പ്രകാശനത്തിനായാണ് വരവ്.

ചിത്രത്തിനായി ഗുലാം അലി ദേശഭക്തിയുള്ള ഗാനം ആലപിച്ചിട്ടുണ്ട്. സുനീതി ചൗഹാന്‍, സോനു നിഗം എന്നിവരുടെ സംഗീതനിശയുമുണ്ട്. എന്നാല്‍, ഗുലാം അലി സംഗീതനിശയില്‍ പാടുമോ എന്നത് സംഘാടകര്‍ വ്യക്തമാക്കിയിട്ടില്ല. ഒക്ടോബര്‍ ഒമ്പത്, പത്ത് തീയതികളില്‍ മുംബൈയില്‍ നടത്താനിരുന്ന ഗുലാം അലിയുടെ ഗസല്‍വിരുന്ന് ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഗുലാം അലിയുടെ വരവുമായി ബന്ധപ്പെട്ട് സേന ഇതുവരെ പ്രതികരിച്ചിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top