Flash News

സഞ്ജയ് ദത്ത് ഫെബ്രുവരി 25ന് മോചിതനാകും

January 12, 2016 , സ്വന്തം ലേഖകന്‍

sanjay dutt to be freedമുംബൈ: 1993ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന നടന്‍ സഞ്ജയ് ദത്ത് ഫെബ്രുവരി 25ന് ജയില്‍മോചിതനാകും. ദത്തിന് ശിക്ഷയില്‍ 10 മാസത്തെ ഇളവ് നല്‍കുന്ന ഫയലില്‍ മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി രഞ്ജിത് പാട്ടീല്‍ ഒപ്പുവെച്ചു. ശിക്ഷക്കിടെയുള്ള നല്ലനടപ്പും ക്രിയാത്മക പ്രവര്‍ത്തനങ്ങളും മാനിച്ച് ജയില്‍ മാന്വല്‍ പ്രകാരമാണ് ഇളവ് നല്‍കുന്നത്. ജയിലില്‍ റേഡിയോ സ്റ്റേഷന്‍ നടത്തിയതാണ് ദത്തിന്റെ പേരിലുള്ള ക്രിയാത്മക പ്രവര്‍ത്തനം.

സ്ഫോടന ഗൂഢാലോചകരില്‍ നിന്ന് എ.കെ 56 തോക്കും വെടിയുണ്ടകളും ഗ്രനേഡുകളും വാങ്ങി സൂക്ഷിച്ചതിനും പിന്നീട് തെളിവ് നശിപ്പിച്ചതിനും അഞ്ചു വര്‍ഷം തടവാണ് സഞ്ജയ് ദത്തിന് വിധിച്ചത്. വിചാരണക്കിടെ ഒന്നര വര്‍ഷം ജയിലില്‍ കഴിഞ്ഞത് കിഴിച്ച് ശേഷിച്ച മൂന്നര വര്‍ഷം തടവാണ് ദത്ത് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. നല്ലനടപ്പുകാര്‍ക്ക് മാസത്തില്‍ ഏഴെന്ന കണക്കില്‍ ശിക്ഷയില്‍ ഇളവ് അനുവദിക്കാന്‍ ജയില്‍ മാന്വലില്‍ വകുപ്പുണ്ട്.

ശിക്ഷക്കിടെ ദത്തിന് 84 ദിവസം പരോള്‍ ലഭിച്ചിരുന്നു. ദത്തിന് ശിക്ഷാ ഇളവ് നല്‍കുന്നതിനെതിരെ ബോംബെ ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top