Flash News

ശബരിമലയിലെ സ്ത്രീ പ്രവേശനം തടയുന്നത് ആചാരവും, കീഴ്‌വഴക്കവും, ഭരണഘടനാനുസൃതവുമാണെന്ന്

January 12, 2016 , സ്വന്തം ലേഖകന്‍

sabarimala20131127150150_535_1ശബരിമലയില്‍ 10നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം തടയുന്നതിന് ഭരണഘടനാനുസൃതമായ അനുവാദമുണ്ടെന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ 13ാം അനുച്ഛേദം സെക്ഷന്‍ മൂന്ന് പ്രകാരം ആചാരവും കീഴ്‌വഴക്കവും നിയമവിധേയമാണെന്ന് വ്യക്തമാക്കുന്നു.

അനുച്ഛേദത്തില്‍ ഇങ്ങനെ പറയുന്നു ‘നിയമത്തിന്റെ പ്രഭാവത്തില്‍ ഏതൊരു ഓര്‍ഡിനന്‍സും ഉത്തരവും ബൈലോയും ചട്ടങ്ങളും റഗുലേഷനുകളും വിജ്ഞാപനങ്ങളും ആചാരവും കീഴ് വഴക്കവും ഉള്‍പ്പെടുന്നതാണ് ‘. ഈ വ്യവസ്ഥ അനുസരിച്ച് സ്ത്രീകള്‍ക്ക് പ്രവേശനം നിയന്ത്രിച്ചത് ഭരണഘടനാനുസൃതമല്ലെന്ന വ്യാഖ്യാനം നിലനില്‍ക്കുന്നതല്ല എന്നാണ് സൂചന. വിചാരണ വേളയില്‍ ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അഭിഭാഷകര്‍ ഭരണഘടനയിലെ ഈ വകുപ്പ് ഉയര്‍ത്തിക്കാട്ടി വാദിച്ചാല്‍ നീതിപീഠത്തിന് അംഗീകരിക്കേണ്ടിവരുമെന്നാണ് പറയപ്പെടുന്നത്.

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്ര പ്രവേശനം നിഷിദ്ധമാണെന്ന പഴയകാല വിശ്വാസമാണ് ഈ നിയന്ത്രണത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. ദൈവഹിതം അതാണെന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ കര്‍ശനമായി അംഗീകരിച്ചുവരുന്ന ആചാരമാണെന്നും ക്ഷേത്ര നടത്തിപ്പുകാരും വിശ്വാസികളും കരുതിപ്പോരുന്നത്. എന്നാല്‍ പുതിയ കാലഘട്ടത്തില്‍ ആര്‍ത്തവം സ്ത്രീകളില്‍ ശാരീരികമായി സംഭവിക്കുന്ന ഒരു പ്രക്രിയയാണെന്നും അതൊരു നിഷിദ്ധമായ കാര്യമല്ലെന്നുമുള്ള കാഴ്ചപ്പാടും ലിംഗസമത്വത്തിന് വേണ്ടിയുള്ള സമ്മര്‍ദ്ദ ന്യായീകരണങ്ങളും ആധുനിക സമൂഹത്തില്‍ വ്യാപകമാവുകയും ചെയ്തുവരുന്ന പശ്ചാത്തലത്തില്‍ ക്ഷേത്രാരാധാനയില്‍ നിന്ന് സ്ത്രീകളെ അകറ്റിനിര്‍ത്തുന്നുവെന്ന വാദഗതികള്‍ക്ക് ശക്തിപകര്‍ന്നു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കന്നട നടി ജയമാല ശബരിമല സന്ദര്‍ശിച്ചുവെന്ന് മാത്രമല്ല അയ്യപ്പ വിഗ്രഹത്തില്‍ സ്പര്‍ശിച്ചുവെന്ന വെളിപ്പെടുത്തല്‍ ഉയര്‍ത്തിയ കോലാഹലങ്ങള്‍ ഇത്തരുണത്തില്‍ സ്മരണീയമാണ്. അത് സംബന്ധിച്ച് കോടതിയില്‍ കേസും ശബരിമലയില്‍ പ്രത്യേക പുണ്യാഹം നടത്തി ശുദ്ധീകരണവുമൊക്കെ നടന്ന കാര്യവും വിസ്മരിച്ചുകൂടാ.

ഇതിനിടെ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ കടുത്ത എതിര്‍പ്പുമായി എഴുത്തുകാരി സുഗതകുമാരി രംഗത്തെത്തി. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ല. ഇതിനെ മനുഷ്യാവകാശ പ്രശ്‌നമായി ഒരിക്കലും കരുതുന്നുമില്ല. മര്യാദ പാലിക്കാന്‍ ഏവരും ബാധ്യസ്ഥരാണെന്നും സുഗതകുമാരി പറഞ്ഞു. അയ്യപ്പനെ പ്രാര്‍ത്ഥിക്കേണ്ടവര്‍ക്ക് പുറത്ത് ഇഷ്ടം പോലെ ക്ഷേത്രങ്ങളുണ്ട്. ഉന്നതമായ നീതി പീഠം പറഞ്ഞാലും തെറ്റ്, തെറ്റ് തന്നെയാണെന്നും സുഗതകുമാരി കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ താങ്ങാനാവുന്നതില്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ ശബരിമലയിലെത്തുന്നുണ്ട്. സ്ത്രീയും പുരുഷനും ഒരുമിച്ച് പിക്‌നിക്ക് പോകേണ്ട സ്ഥലമല്ല ശബരിമലയെന്നും സുഗതകുമാരി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top