Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

പാക്കിസ്ഥാന്‍ വഴങ്ങി; പത്താന്‍കോട്ട് ഭീകരാക്രമണത്തിന്‍െറ ആസൂത്രകന്‍ മസൂദ് അസ്ഹര്‍ പിടിയില്‍

January 13, 2016 , സ്വന്തം ലേഖകന്‍

568e87e4a001dന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്‍െറ സൂത്രധാരന്‍ ജെയ്ശെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറും സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ റഊഫും ഉള്‍പ്പെടെ 12 ഭീകരരെ പാകിസ്താന്‍ അറസ്റ്റ് ചെയ്തു. സംഘടനയുടെ ഓഫിസ് സീല്‍ ചെയ്തു. ഭീകരര്‍ക്കെതിരെ നടപടിയെടുത്താലേ വെള്ളിയാഴ്ചത്തെ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നടക്കൂ എന്ന ഇന്ത്യയുടെ മുന്നറിയിപ്പിനെതുടര്‍ന്നാണ് നടപടി. കുടുതല്‍ വിവരം തേടി പ്രത്യേക അന്വേഷണസംഘത്തെ പത്താന്‍കോട്ടേക്ക് അയക്കും. പത്താന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് സ്വീകരിച്ച നടപടി പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി.

കാന്തഹാര്‍ വിമാന റാഞ്ചലിന് പിന്നില്‍ പ്രവര്‍ത്തിച്ച മൗലാന മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജെയ്ശെ മുഹമ്മദ് ഭീകരരാണ് പത്താന്‍കോട്ട് ആക്രമണം നടത്തിയത്.
12 ഭീകരരെ പിടികൂടി ചോദ്യം ചെയ്യുകയാണെന്ന് മുതിര്‍ന്ന പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, എവിടെനിന്നാണ് ഇവരെ പിടികൂടിയതെന്നും എപ്പോള്‍ കോടതിയില്‍ ഹാജരാക്കുമെന്നും വെളിപ്പെടുത്തിയില്ല.

1999ല്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ 155 യാത്രക്കാരുടെ മോചനത്തിന് പകരമായി ഇന്ത്യ ജയിലില്‍നിന്ന് വിട്ടയച്ച അസ്ഹറിനെയും മറ്റ് രണ്ടുപേരെയും കരുതല്‍ കസ്റ്റഡിയില്‍ എടുത്തതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ജെയ്ശെ മുഹമ്മദിന്‍െറ നിരവധി ഓഫിസുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തു.

സ്വന്തം മണ്ണില്‍നിന്ന് ഭീകരതയെ തുടച്ചുനീക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി പാകിസ്താന്‍ സ്വീകരിച്ച നടപടികളില്‍ സംതൃപ്തിയുണ്ടെന്ന് നവാസ് ശരീഫിന്‍െറ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരായ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. പാകിസ്താന്‍ ഇന്ത്യയുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനിടെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍.ഐ. അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ആക്രമണം നടത്തിയ ഭീകരര്‍ ആക്രമണത്തിന് മുമ്പ് 24 മണിക്കൂറോളം സൈനിക എഞ്ചിനീയറിങ് സേവനങ്ങള്‍ക്കായി നിര്‍മ്മിച്ച ഉപയോഗമില്ലാതെ കിടന്നിരുന്ന ഷെഡില്‍ കഴിഞ്ഞിരുന്നതായി എന്‍ഐഎ കണ്ടെത്തി. അവിടെ കഴിഞ്ഞ സമയത്തിനുള്ളില്‍ ഭീകരര്‍ക്ക് പരിസരത്തെക്കുറിച്ച് വിശദമായി പഠിക്കുവാനും ആക്രമണം നടത്തുന്നതിനെക്കുറിച്ച് വിശദമായി പദ്ധതി തയ്യാറാക്കാനും കഴിഞ്ഞതായും എന്‍ഐഎയിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

എഞ്ചിനിയറിങ് സര്‍വീസിനുള്ള ഷെഡിന്റെ താഴ് ഭീകരര്‍ തകര്‍ക്കുകയും ഉള്ളില്‍ പ്രവേശിച്ച് സുരക്ഷിതമായി പദ്ധതികള്‍ തയ്യാറാക്കുകയുമായിരുന്നുവെന്നാണ് തങ്ങള്‍ക്ക് കിട്ടിയ തെളിവുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് ഈ ഉദ്യേഗസ്ഥന്‍ വ്യക്തമാക്കി. ഈ ഷെഡിലിരുന്ന് ഭീകരര്‍ ഭക്ഷണം കഴിച്ചതിന്റെയും അതിലെ ഫര്‍ണിച്ചറുകള്‍ നീക്കി കിടക്കുവാനുള്ള സൗകര്യം ഒരുക്കിയതിന്റെയും തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.

വ്യേമ സേന കേന്ദ്രത്തിന് പുറത്തുള്ള യൂക്കാലിപ്റ്റ്‌സ് മരത്തിലൂടെ കയറി മതില്‍ ചാടിയാണ് ഭീകരര്‍ അകത്ത് കടന്നത്. ഇതിനായി വേലിക്ക് മുകളിലുള്ള മുള്ളുകകമ്പികള്‍ മുറിച്ച് നൈലോണ്‍ വടം ഉപയോഗിക്കുകയും ചെയ്തു. കാവല്‍ക്കാര്‍ ഉറങ്ങിയ സമയം നോക്കി നേരം ഇരുട്ടിയപ്പോഴാണ് ഭീകരര്‍ അകത്ത് പ്രവേശിച്ചത്. എഞ്ചിനിയറിങ് സര്‍വ്വീസ് കെട്ടിടങ്ങളുടെ പരിസരത്ത് കാവല്‍ക്കാര്‍ ഉണ്ടാകില്ലെന്ന് അറിഞ്ഞിരുന്നില്ലെങ്കില്‍ ഇത്രയും നേരം കാത്തിരിക്കാന്‍ ഭീകരര്‍ മുതിരില്ലായിരുന്നു.

തുടര്‍ന്ന് അഞ്ച് നിരായുധരായ ജീവനക്കാരെ കൊന്നതിന് ശേഷമാണ് ഭീകരര്‍ കാവല്‍ക്കാര്‍ ഉപയോഗിക്കുന്ന ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറിയതെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അതേസമയം എന്‍ഐഎ ചോദ്യം ചെയ്യുന്ന എസ്പി സല്‍വീന്ദര്‍ സിങിന് ആക്രമണവുമായി എന്തെങ്കിലും ബന്ധമുള്ളതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എസ്പി അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ട്. അദ്ദേഹം അന്വേഷണത്തിന് ഉപകാരപ്രദമാകുന്ന എല്ലാ വിവരങ്ങളും നല്‍കുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ ആക്രമണം നടത്തിയത് എത്ര പേരാണെന്ന് കൃത്യമായി കണക്കാക്കാന്‍ എന്‍ഐഎയ്ക്ക് കഴിഞ്ഞിട്ടില്ല. നാല് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. കൂടാതെ നാല് എകെ 47 തോക്കുകളും മൂന്ന് പിസ്റ്റളുകളും വെടിക്കോപ്പുകളും എന്‍ഐഎ കണ്ടെടുത്തിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top