Flash News

ഗുലാം അലി വ്യാഴാഴ്ച കേരളത്തില്‍

January 13, 2016 , സ്വന്തം ലേഖകന്‍

Ghula Aliതിരുവനന്തപുരം: പ്രശസ്ത ഗസല്‍ ഗായകന്‍ ഗുലാം അലിക്കും സംഘത്തിനും വ്യാഴാഴ്ച വൈകീട്ട് 4.30ന് മാസ്കറ്റ് ഹോട്ടലില്‍ കേരളത്തിന്റെ ആദരവുനല്‍കും. സ്വരലയ രക്ഷാധികാരി എം.എ. ബേബിയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

പ്രഥമ ‘സ്വരലയ ഗ്ലോബല്‍ ലെജന്ററി’ പുരസ്കാരം മുഖ്യമന്ത്രിയും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ചേര്‍ന്ന് ഗുലാം അലിക്ക് സമ്മാനിക്കും. ആദരപത്രം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും നിയമസഭയുടെ ആദരവ് സ്പീക്കര്‍ എന്‍. ശക്തനും കൈമാറും. ഗുലാം അലിയെ കെ. മുരളീധരന്‍ എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത്, ജി.കെ.എസ്.എഫ് ഡയറക്ടര്‍ കെ.എം. അനില്‍ മുഹമ്മദ് എന്നിവര്‍ ആദരിക്കും. ഗുലാം അലിയുടെ ബഹുമാനാര്‍ഥം സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വിനോദസഞ്ചാരവകുപ്പ് ഒൗദ്യോഗികവിരുന്ന് നല്‍കുന്നുണ്ട്.

സ്വരലയയും ജി.കെ.എസ്.എഫും സംയുക്തമായി സംഘടിപ്പിക്കുന്ന ഗസല്‍ സംഗീതാലാപന പരിപാടിക്കാണ് അദ്ദേഹം കേരളത്തിലത്തെുന്നത്. ഗസല്‍ ഗായകന്‍ പണ്ഡിറ്റ് വിശ്വനാഥ് ഉള്‍പ്പെടെ പത്തംഗസംഘമാണ് 15ന് തിരുവനന്തപുരം നിശാഗന്ധിയിലും 17ന് കോഴിക്കോട് സ്വപ്നനഗരിയിലും ഗുലാം അലിക്കൊപ്പം ഗസല്‍ അവതരിപ്പിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top