Flash News

മുന്‍ എന്‍.എഫ്.എല്‍ ഫുട്‌ബോള്‍ താരം ജയിലില്‍ മരിച്ച നിലയില്‍

January 14, 2016 , പി.പി. ചെറിയാന്‍

philip2കാലിഫോര്‍ണിയ: മുന്‍ എന്‍.എഫ്.എല്‍ ഫുട്‌ബോള്‍താരവും, വധക്കേസ്സില്‍ വിചാരണ നേരിടുകയും ചെയ്തിരുന്ന ലോറന്‍സ് ഫിലിപ്പ് (40) കാലിഫോര്‍ണിയ കെണ്‍‌വാലി ജയിലില്‍ ജനുവരി 13-ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയതായി കാലിഫോര്‍ണിയ, കറക്‌ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടെറി തോര്‍ടണ്‍ വെളിപ്പെടുത്തി.

പരിശോധനയ്‌ക്കെത്തിയ ജയില്‍ ഉദ്യോഗസ്ഥന്‍ സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ലോറന്‍സിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

ജയിലില്‍ കഴിഞ്ഞിരുന്ന സഹതടവുക്കാരനെ കൊലപ്പെടുത്തിയ കേസ്സില്‍ ഇന്നലെയായിരുന്നു ഫിലിപ്പിന്റെ പ്രാഥമിക വിചാരണ. ഈ കേസ്സില്‍ ലോറന്‍സിനെതിരെ വ്യക്തമായ തെളിവുകള്‍ സുപ്പീരിയര്‍ കോടതിയിലെ ജഡ്ജി കണ്ടെത്തിയിരുന്നു. വധശിക്ഷ മിക്കവാറും ഉറപ്പായ സാഹചര്യത്തില്‍ സ്വയം സെല്ലില്‍ ജീവനൊടുക്കിയതാണോ എന്നും പോലീസ് സംശയിക്കുന്നു.

2015 ഏപ്രില്‍ 11 മുതല്‍ ഏകാന്ത തടവില്‍ കഴിഞ്ഞിരുന്ന ലോറന്‍സ്, ഗേള്‍ ഫ്രണ്ടിനെ ആക്രമിച്ച കേസ്സില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.

നെബ്രാസ്ക്ക റണ്ണിംഗ് ബാക്കായിരുന്ന ലോറന്‍സ് ഫിലിപ്പ് 1999 നയനേഴ്‌സിനു വേണ്ടിയാണ് അവസാനമായി എല്‍.എഫ്.എന്‍. ജഴ്‌സി അണിഞ്ഞത്. പിന്നീട് കനേഡിയന്‍ ഫുട്‌ബോള്‍ ലീഗിലും ഫിലിപ്പ് കളിച്ചിരുന്നു.

ജയില്‍ റിക്കാര്‍ഡില്‍ അടുത്ത ബന്ധുവായി പേര് നല്‍കിയിരുന്ന ടൊണിസ മര്‍ഡോക്ക് ഫിലിപ്പ് ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കി.

player philip1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top