Flash News

അല്‍ഖാഇദ സൂത്രധാരനെ പിടികൂടി

January 19, 2016 , സ്വന്തം ലേഖകന്‍

20160118436945ന്യൂഡല്‍ഹി: അല്‍ഖാഇദയുടെ ഇന്ത്യന്‍ മേഖലയിലെ സൂത്രധാരനെ ഹരിയാനയില്‍ നിന്ന് പിടികൂടി. ഹരിയാനയിലെ മേവാത്തിലെ നൂഹ് ടൗണില്‍ നിന്നാണ് അബ്ദുല്‍ സമി എന്ന 32കാരനെ അറസ്റ്റ് ചെയ്തത്. ഡിസംബറില്‍ ഒഡിഷയിലെ കട്ടകില്‍നിന്ന് പ്രത്യേക പൊലീസ് അറസ്റ്റ് ചെയ്ത മദ്റസ അധ്യാപകനായ അബ്ദുറഹ്മാന്റെ കീഴിലുണ്ടായിരുന്നയാളാണ് സമി. അബ്ദുറഹ്മാന്‍ അല്‍ഖാഇദയിലേക്ക് റിക്രൂട്ട് ചെയ്ത മൂന്നുപേരില്‍ ഒരാളാണ്. പാകിസ്താനിലുണ്ടെന്ന് കരുതപ്പെടുന്ന അബൂസുഫിയാന്‍, ഉമര്‍ ഹൈദരാബാദി എന്നിവരാണ് മറ്റു രണ്ടുപേര്‍ എന്ന് സംശയിക്കപ്പെടുന്നു.

2014 ജനുവരിയില്‍ ദുബൈയിലേക്ക് പോയ സമി അവിടെനിന്ന് കറാച്ചിക്ക് പോയി. അവിടെനിന്ന് ആയുധപരിശീലനം നേടി. പാകിസ്താനിലെ യൂസുഫ് എന്നയാളാണ് സമിക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സമി പിന്നീട് ഇന്ത്യയില്‍ എത്തിയത് ചില ലക്ഷ്യങ്ങളോടെയായിരുന്നുവെന്നും ചോദ്യംചെയ്തതില്‍നിന്ന് ഇയാള്‍ മുഹമ്മദ് ആസിഫുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടത്തെിയെന്നും പൊലീസ് പറഞ്ഞു.

ഓപറേഷന്റെ ഭാഗമായി ആദ്യം അറസ്റ്റ് ചെയ്തത് മുഹമ്മദ് ആസിഫിനെയാണ്. അല്‍ഖാഇദ തലവന്‍ അയ്മന്‍ അല്‍സവാഹിരിയുടെ താല്‍പര്യപ്രകാരമുണ്ടാക്കിയ ‘അല്‍ഖാഇദ ഇന്ത്യന്‍ സബ്കോണ്ടിനന്റി’ന്റെ ഉന്നത സമിതിയില്‍ അംഗമായ രണ്ട് ഇന്ത്യക്കാരില്‍ ഒരാളാണിയാള്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top