Flash News

‘സ്വര്‍ണ ബാബ’ കുംഭമേളയില്‍

January 19, 2016 , സ്വന്തം ലേഖകന്‍

gold babaഹരിദ്വാര്‍: നൂറുകണക്കിന് നാഗസന്യാസിമാര്‍ പങ്കെടുക്കുന്ന അര്‍ധ കുംഭമേളയില്‍ കൗതുകമായി ‘സ്വര്‍ണ ബാബ’. മൂന്നുകോടി രൂപ വിലവരുന്ന 15.5 കിലോഗ്രാം സ്വര്‍ണം അണിഞ്ഞത്തെിയ സന്യാസിയാണ് അര്‍ധ കുംഭമേളക്കത്തെിയവരുടെ ശ്രദ്ധാകേന്ദ്രമായത്. കുംഭമേളയുടെ ഭാഗമായി നടക്കുന്ന ഗംഗയില്‍ മുങ്ങല്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് സ്വര്‍ണ ബാബ ഹരിദ്വാറിലത്തെിയത്.

27 ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വാച്ച്, മോതിരം, ലോക്കറ്റുകള്‍ എന്നിവ അണിഞ്ഞത്തെിയ ബാബ ഗംഗയില്‍ മുങ്ങുമ്പോളും സ്വര്‍ണാഭരണങ്ങള്‍ മാറ്റിയില്ല. ഡല്‍ഹിയില്‍ വസ്ത്രവ്യാപാരം നടത്തിയിരുന്ന സുധീര്‍കുമാര്‍ മക്കാടാണ് ‘സ്വര്‍ണ ബാബ’യായത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top