Flash News

വീരേന്ദ്രകുമാറുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തി

January 19, 2016 , സ്വന്തം ലേഖകന്‍

chennithalaകോഴിക്കോട്: ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. വീരേന്ദ്രകുമാറിന്റെ ചാലപ്പുറത്തെ വീട്ടില്‍ രണ്ടുമണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. മുന്നണിയില്‍ തങ്ങള്‍ക്ക് കടുത്ത അവഗണനയാണെന്ന് വിരേന്ദ്രകമോര്‍ പരാതിപ്പെട്ടു. പാലക്കാട്ടെയും തദ്ദേശതെരഞ്ഞെടുപ്പിലെയും തോല്‍വി, രാജ്യസഭാസീറ്റ്, നിയമസഭാ സീറ്റുകളിലെ അര്‍ഹമായ പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.

താന്‍ നൂറുകാര്യങ്ങള്‍ ഉന്നയിച്ചിട്ടും ഒരു കാര്യത്തിനുപോലും ഉമ്മന്‍ ചാണ്ടി മറുപടി പറയുന്നില്ല. മന്ത്രി കെ.പി. മോഹനനെ അടര്‍ത്തിയെടുക്കാന്‍ യു.ഡി.എഫ് ശ്രമിക്കുകയാണെന്നും ആരോപിച്ചു. ഫെബ്രുവരി ആദ്യം പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ ചേരുന്നതിനാല്‍ ഇതിനകം തീരുമാനമുണ്ടാകണം. അടുത്തമാസം ആദ്യവാരം എ.കെ. ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ എന്നിവരുമായി ചര്‍ച്ചയാകാം എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

ജെ.ഡി.യുവിനെ പിളര്‍ത്താനുള്ള നീക്കത്തിന് കൂട്ടുനില്‍ക്കില്ലന്നും ഒരുവിഭാഗത്തെ മാത്രമായി യു.ഡി.എഫില്‍ നിര്‍ത്താന്‍ ശ്രമിക്കില്ലന്നും എങ്ങനെയാണൊ പാര്‍ട്ടി യു.ഡി.എഫില്‍ എത്തിയത് അതേപടി പാര്‍ട്ടിക്ക് തിരിച്ചുപോകാനും സൗകര്യമൊരുക്കുമെന്നും ചെന്നിത്തല വീരേന്ദ്രകുമാറിനെ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top