Flash News

ഓപറേഷന്‍ കുബേര അവസാനിപ്പിച്ചിട്ടില്ലന്ന് ആഭ്യന്തരമന്ത്രി

January 19, 2016 , സ്വന്തം ലേഖകന്‍

chennithalaകോഴിക്കോട്: ബ്ലേഡ് മാഫിയക്കും കൊള്ളപ്പലിശക്കാര്‍ക്കുമെതിരെ ആഭ്യന്തരവകുപ്പ് നടപ്പാക്കിയ ഓപറേഷന്‍ കുബേര റെയ്ഡ് അവസാനിപ്പിച്ചിട്ടില്ലന്ന് മന്ത്രി രമേശ് ചെന്നിത്തല. ജില്ലാ സഹകരണബാങ്ക് വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച സ്റ്റുഡന്റ്സ് റുപേ കാര്‍ഡ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കൊള്ളപ്പലിശക്കാര്‍ക്ക് സംസ്ഥാനത്ത് വിഹരിക്കാന്‍ സാഹചര്യമൊരുക്കില്ല. കേസുകളുടെ എണ്ണക്കുറവു കൊണ്ടാണ് ഓപറേഷന്‍ കുബേരക്ക് ഇപ്പോള്‍ പൊതുജനശ്രദ്ധ ലഭിക്കാതെ പോകുന്നത്. പദ്ധതി ഇപ്പോഴും നല്ലരീതിയില്‍ തുടരുന്നുണ്ട്. കൊള്ളപ്പലിശക്കാര്‍ക്കെതിരായ റെയ്ഡിന്റെ ഗുണം ഏറ്റവും കൂടുതല്‍ ലഭിച്ചത് സഹകരണ ബാങ്കുകള്‍ക്കാണ്. മുമ്പ് വായ്പകള്‍ക്കായി ബ്ലേഡുകാരെ സമീപിച്ചിരുന്ന സ്ഥാനത്ത് ഇന്ന് ജനങ്ങള്‍ സഹകരണ ബാങ്കുകളിലത്തെുന്നു. ന്യൂജനറേഷന്‍ ബാങ്കുകള്‍ സാധാരണക്കാരെ ചൂഷണം ചെയ്യുമ്പോള്‍ ആശ്വാസമേകുന്നത് സഹകരണ ബാങ്കുകളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top