Flash News

നാടോടി മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല -ചെന്നിത്തല

January 19, 2016 , സ്വന്തം ലേഖകന്‍

accident_1തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ നാടോടി വൃദ്ധന്‍ റോഡപകടത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ പൊലീസ് ഉചിത നടപടികള്‍ കൈക്കൊണ്ടിരുന്നു.

കാലുകള്‍ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. അതിനാല്‍ ആംബുലന്‍സില്‍ മാത്രമേ കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നുള്ളൂ. 12 മിനിറ്റിനുള്ളില്‍ പൊലീസ് സ്ഥലത്തത്തെി. വസ്തുത അറിയാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നും മന്ത്രി കുറ്റപ്പെടുത്തി.

അതേസമയം, ലോക്കല്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയില്ലന്നുകാട്ടി സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന് റിപ്പോര്‍ട്ട് നല്‍കി. മാധ്യമവാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തിയെന്നുമാണ് കമീഷണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top