Flash News

അഴീക്കോടിന്റെ വില്‍പത്രത്തില്‍ നിര്‍ദേശിച്ച റോയല്‍റ്റി കിട്ടുന്നില്ലന്ന് സുരേഷ്

January 19, 2016 , സ്വന്തം ലേഖകന്‍

mdnതൃശൂര്‍: ഡോ. സുകുമാര്‍ അഴീക്കോടിന്റെ വില്‍പത്രപ്രകാരം നാലിലൊന്ന് ആസ്തിക്ക് അവകാശിയായ തനിക്ക് അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ റോയല്‍റ്റി കേരള സാഹിത്യ അക്കാദമി ഒഴികെ ആരും തന്നില്ലന്ന് ഡ്രൈവറായിരുന്ന സുരേഷ്. സാഹിത്യ അക്കാദമി 8,121 രൂപ തന്നു. എന്നാല്‍, അക്കാദമിയേക്കാള്‍ അധികം അഴീക്കോടിന്റെ പുസ്തകങ്ങള്‍ പ്രസാധനം ചെയ്ത ഏറെ പ്രശസ്തിയുള്ള മറ്റു ചില സ്ഥാപനങ്ങള്‍ ഇതേവരെ റോയല്‍റ്റി നല്‍കാന്‍ തയാറായിട്ടില്ല. ഒരുവര്‍ഷം ഒന്നരലക്ഷം രൂപ റോയല്‍റ്റി നല്‍കേണ്ട സ്ഥാപനവും അതിലുണ്ട്. നാല് വര്‍ഷമായി തനിക്കത് കിട്ടുന്നില്ല. മറ്റ് മൂന്നുപേര്‍ക്ക് കൊടുക്കുന്നുണ്ടോ എന്നറിയില്ല. എല്ലാവര്‍ക്കും അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്ന് സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സാഹിത്യ അക്കാദമി തന്ന റോയല്‍റ്റി തുകയില്‍ പകുതി അഴീക്കോടിന്റെ 20 ചതുരശ്ര അടിയുള്ള എണ്ണച്ചായാചിത്രം വരച്ച കെ.ജി. ബാബുവിന് നല്‍കും. അഴീക്കോടിന്റെ തൃശൂര്‍ എരവിമംഗലത്തെ വസതി സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകമായി നിലനിര്‍ത്തുന്നുണ്ടെങ്കിലും അതിലെ ലൈബ്രറി ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തിട്ടില്ലന്നും സുരേഷ് പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top