Flash News

പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ആര്‍.എസ്.എസില്‍ നിന്ന് വെള്ളാപ്പള്ളി നടേശന് വന്‍ തുക കിട്ടിയെന്ന് പിണറായി

January 19, 2016 , സ്വന്തം ലേഖകന്‍

pinarayi-2_4_2കണ്ണൂര്‍: ആര്‍.എസ്.എസ് കൊടിയേന്തുംമുമ്പ് വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി പതാക താഴെവെക്കണമെന്ന് പിണറായി വിജയന്‍. എസ്.എന്‍.ഡി.പിയെയും പ്രവര്‍ത്തകരെയും ആര്‍.എസ്.എസില്‍ എത്തിക്കാനാണ് പുതിയ പാര്‍ട്ടി രൂപവത്കരിച്ചതെന്ന് പിണറായി ആരോപിച്ചു.

പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ആര്‍.എസ്.എസില്‍ നിന്ന് വന്‍ തുക വെള്ളാപ്പള്ളി നടേശന് കിട്ടിയിട്ടുണ്ട്. മോഹന്‍ ഭാഗവത് ഇക്കാര്യം കണ്ണൂരില്‍ വ്യക്തമാക്കിയതാണ്. അത് അവിശ്വസിക്കേണ്ടതില്ല. ആര്‍.എസ്.എസ് നിര്‍ദേശമനുസരിച്ച് പുതിയ പാര്‍ട്ടിക്ക് രൂപം കൊടുത്തത് ആര്‍.എസ്.എസിനെ ശക്തിപ്പെടുത്താനാണ്. എന്നാല്‍, എസ്.എന്‍.ഡി.പിയെ ആര്‍.എസ്.എസ് ആലയില്‍ എത്തിക്കുന്നതിനെതിരെ ഭൂരിഭാഗം പ്രവര്‍ത്തകരും രംഗത്തുവരും. ഒരുജാതി ഒരുമതം മനുഷ്യന് എന്നു പറഞ്ഞ് ശ്രീനാരായണ ഗുരു സ്ഥാപിച്ച സംഘടനയെ ആര്‍.എസ്.എസുമായി ബന്ധിപ്പിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. ഇതിനെതിരെ മതേതര വിശ്വാസികള്‍ ജാഗ്രത പാലിക്കണം -പിണറായി പറഞ്ഞു.

ഡല്‍ഹിയില്‍ ആര്‍.എസ്.എസ് നേതൃത്വവുമായി നടത്തിയ രഹസ്യ ചര്‍ച്ചയിലെ മറ്റ് ഉപാധികള്‍ വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് കേന്ദ്രമന്ത്രി സ്ഥാനത്തിനുവേണ്ടിയും രഹസ്യ ചര്‍ച്ച നടത്തിയെന്നാണ് പുതിയ വിവരം -അദ്ദേഹം പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top