Flash News

ഗുലാം അലിയെ ക്ഷണിച്ചതിന് കേരളത്തിന് ‘സാമ്ന’യുടെ പരിഹാസം

January 19, 2016 , സ്വന്തം ലേഖകന്‍

ghulam_aliമുംബൈ: പാക് ഭീകരര്‍ ആക്രമണം നടത്തുമ്പോള്‍ ഗുലാം അലിയെ ക്ഷണിച്ചുവരുത്തി പാടിച്ച് കേരളം കാട്ടിത്തന്നത് സഹിഷ്ണുതയെന്ന് ശിവസേനയുടെ പരിഹാസം. മറാത്തീ സാഹിത്യ സമ്മേളനത്തില്‍ പ്രസംഗിക്കെ ഇന്ത്യ സഹിഷ്ണുതയുള്ള നാടാണെന്നു പറഞ്ഞ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ വിമര്‍ശിച്ച് പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് കേരളത്തെയും പരിഹസിക്കുന്നത്.

അതിര്‍ത്തികളില്‍ നിന്നുള്ള കടന്നാക്രമണങ്ങള്‍ പെരുകുമ്പോഴും പാകിസ്താനികളെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്ന ഇന്ത്യ നൂറുശതമാനവും സഹിഷ്ണുതയുള്ളതാണെന്ന് ശിവസേന കളിയാക്കി. അവരുടെ ആക്രമണങ്ങള്‍ ക്ഷമിച്ച് അവരെ സ്വീകരിക്കുന്നതാണ് സഹിഷ്ണുതയെങ്കില്‍ ഇന്ത്യ എന്നും സഹിഷ്ണുതയുള്ള നാടായിരുന്നു. ഇന്നും എന്നും അതങ്ങനെയായിരിക്കും.

പാടാന്‍ വന്ന ഗുലാം അലിയെ ഞങ്ങള്‍ തടഞ്ഞപ്പോള്‍ കേരളവും പശ്ചിമബംഗാളും ഉത്തര്‍പ്രദേശും അദ്ദേഹത്തെ അങ്ങോട്ട് ക്ഷണിച്ച് പാടിപ്പിച്ചു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ ചൂടാറും മുമ്പേ കേരളവും മറ്റും സഹിഷ്ണുതയാണ് കാട്ടിത്തന്നത് -സാമ്ന കളിയാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top