Flash News

സരിതയുമായി ഫോണില്‍ സംസാരിച്ചത് കുടുംബകാര്യം -ജിക്കുമോന്‍

January 19, 2016 , സ്വന്തം ലേഖകന്‍

jikkumonകൊച്ചി: സരിതയുമായി താന്‍ പലവട്ടം ഫോണില്‍ സംസാരിച്ചത് കുടുംബ പ്രശ്നങ്ങളാണെന്നും ബിസിനസ് കാര്യങ്ങളല്ലന്നും മുഖ്യമന്ത്രിയുടെ മുന്‍ അഡീഷനല്‍ പി.എ ജിക്കുമോന്‍ ജേക്കബ്. പലപ്പോഴും രാത്രിയിലായിരുന്നു സരിത വിളിച്ചിരുന്നതെന്നും അദ്ദേഹം സോളാര്‍ അന്വേഷണ കമീഷന്‍ മുമ്പാകെ മൊഴിനല്‍കി.

സരിതയുമായി നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. 2011ല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ എത്തിയപ്പോള്‍ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ വെച്ചാണ് സരിതയെ ആദ്യമായി കാണുന്നത്. എന്നാല്‍, എത്ര പണം നല്‍കിയെന്നോ ആരുടെ കൈയിലാണ് കൊടുത്തതെന്നോ അറിയില്ല.

തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴും സെക്രട്ടേറിയറ്റിലെ പാര്‍ക്കിങ് ഏരിയയില്‍ വെച്ചും സരിതയെ കണ്ടിട്ടുണ്ട്. പിന്നീട് സരിത തന്നോട് ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. എന്നാല്‍, സോളാര്‍ ബിസിനസ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നില്ല. തന്റെ അധികാരം ഉപയോഗിച്ച് സരിതക്ക് ഒൗദാര്യം ചെയ്തുകൊടുത്തിട്ടുമില്ല. ബിജു രാധാകൃഷ്ണന്‍ തന്റെ ഭര്‍ത്താവാണെന്നും ഒരു മകളുണ്ടെന്നും പറഞ്ഞിരുന്നു. ചില പ്രശ്നങ്ങള്‍ കാരണം ബിജുവുമായി വിവാഹബന്ധം വേര്‍പെടുത്താന്‍ ധാരണയായെന്നും സരിത തന്നോട് പറഞ്ഞിരുന്നതായും ജിക്കുമോന്‍ മൊഴിനല്‍കി. ബിജു തന്റെ ഭര്‍ത്താവല്ലന്നായിരുന്നു നേരത്തേ സരിത കമീഷന്‍ മുമ്പാകെ മൊഴിനല്‍കിയത്.

മുഖ്യമന്ത്രിയുമായുള്ള യാത്രകളില്‍ തന്റെ ഫോണ്‍ മുഖ്യമന്ത്രി ഉപയോഗിക്കാറുണ്ട്. എന്നാല്‍, സരിതയുമായി മുഖ്യമന്ത്രി തന്റെ ഫോണിലൂടെ സംസാരിച്ചിട്ടുണ്ടോയെന്ന് അറിയില്ല. സോളാര്‍ തട്ടിപ്പ് കേസില്‍ പണം നഷ്ടപ്പെട്ട പെരുമ്പാവൂര്‍ സ്വദേശി സജാദിനെ അറിയില്ലന്നും സജാദ് ഫേസ് ബുക് സുഹൃത്ത് അല്ലന്നും ജിക്കുമോന്‍ കമീഷനെ ധരിപ്പിച്ചു. ജിക്കുമോനെക്കുറിച്ച് സജാദ് കമീഷനില്‍ മൊഴിനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച് വിശദാംശം തേടിയത്. സോളാര്‍ വിവാദത്തത്തെുടര്‍ന്ന് താന്‍ രാജി സമര്‍പ്പിക്കുകയായിരുന്നെന്നും ജിക്കുമോന്‍ പറഞ്ഞു.

എന്നാല്‍, തിങ്കളാഴ്ച കമീഷന്‍ അഭിഭാഷകന്‍ റിലീവിങ് ഓര്‍ഡര്‍ കമീഷന്‍ മുമ്പാകെ ഹാജരാക്കിയപ്പോള്‍ ഇത്തരം ഓര്‍ഡര്‍ താന്‍ ആദ്യമായാണ് കാണുന്നതെന്നായിരുന്നു ജിക്കുമോന്റെ മറുപടി. ജിക്കുമോന്റെ ഫോണില്‍നിന്ന് സരിതയുടെ ഫോണിലേക്കും തിരിച്ചും 2012 ജൂണ്‍ നാലുമുതല്‍ 2013 മേയ് 13വരെ 600ഓളം വിളികളും സന്ദേശമയക്കലും നടന്നതായി തെളിയിക്കുന്ന ഫോണ്‍ രേഖകള്‍ കമീഷന്‍ അഭിഭാഷകന്‍ ഹാജരാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top